കന്നടക്കാരന്‍ തമിഴ്‌നാട് ഭരിക്കേണ്ട; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളില്‍ പ്രതിഷേധവുമായി തമിഴ് പ്രാദേശികവാദികള്‍

രാഷ്ട്രീയത്തില് പ്രവേശിക്കുമെന്ന് സൂപ്പര്സ്റ്റാര് രജനികാന്ത് സൂചന നല്കിയതിനു പിന്നാലെ പ്രതിഷേധവുമായി തീവ്ര തമിഴ് പ്രാദേശികവാദം ഉന്നയിക്കുന്ന കക്ഷികള് രംഗത്ത്. കന്നഡിഗ തമിഴ്നാട് ഭരിക്കേണ്ടെന്ന ആവശ്യവുമായി തമിഴര് മുന്നേറ്റ പടൈ എന്ന സംഘടനയുടെ പ്രവര്ത്തകര് രജനിയുടെ വീടിനു മുന്നില് പ്രകടനം നടത്തി. ചെന്നൈയിലെ കത്തീഡ്രല് റോഡില് രജനിയുടെ കോലം കത്തിച്ച സംഘടനയുടെ പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയില് എടുത്തു.
 | 

കന്നടക്കാരന്‍ തമിഴ്‌നാട് ഭരിക്കേണ്ട; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളില്‍ പ്രതിഷേധവുമായി തമിഴ് പ്രാദേശികവാദികള്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സൂചന നല്‍കിയതിനു പിന്നാലെ പ്രതിഷേധവുമായി തീവ്ര തമിഴ് പ്രാദേശികവാദം ഉന്നയിക്കുന്ന കക്ഷികള്‍ രംഗത്ത്. കന്നഡിഗ തമിഴ്‌നാട് ഭരിക്കേണ്ടെന്ന ആവശ്യവുമായി തമിഴര്‍ മുന്നേറ്റ പടൈ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ രജനിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി. ചെന്നൈയിലെ കത്തീഡ്രല്‍ റോഡില്‍ രജനിയുടെ കോലം കത്തിച്ച സംഘടനയുടെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ രജനി തയ്യാറെടുക്കുകയാണെന്ന സൂചന ലഭിച്ചതു മുതല്‍ താരത്തിന്റെ കര്‍ണാടക ബന്ധവും ചര്‍ച്ചയാകുകയായിരുന്നു. ശിവാജിറാവു ഗെയ്ക്ക്‌വാദ് എന്ന കര്‍ണാടക സ്വദേശി തമിഴ് സിനിമയിലൂടെ രജനികാന്ത് എന്ന സൂപ്പര്‍സ്റ്റാറായി മാറുകയായിരുന്നു. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടു കര്‍ണാടകയും തമ്മില്‍ തുടരുന്ന തര്‍ക്കത്തെ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ വൈകാരികമായാണ് സമീപിക്കുന്നത്.

ബിജെപി നേതാക്കളാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും തമിഴ്‌നാട് ബിജെപി അധ്യക്ഷയായ തമിളിസൈ സൗന്ദരരാജനും രജനികാന്തുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.