ജസ്റ്റിസ് കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ല; ജയിലില്‍ കഴിയണമെന്ന് സുപ്രീം കോടതി

ഇന്നലെ അറസ്റ്റിലായ ജസ്റ്റിസ് കര്ണന്റെ ശിക്ഷ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യത്തിന് വിധിച്ച ആറ് മാസം തടവ്ശിക്ഷയാണ് റദ്ദാക്കാനാകില്ലെന്ന് കോടതി അറിയിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്ണന് സമര്പ്പിച്ച അപേക്ഷ കോടതി തള്ളി. ശിക്ഷ റദ്ദ് ചെയ്യാനാവില്ലെന്നും വേനല് അവധിക്ക് ശേഷം സുപ്രീം കോടതി ചേരുമ്പോള് 7 അംഗ ജഡ്ജ് പാനലിന് മുന്നില് കേസുമായി വീണ്ടുമെത്താമെന്നും കോടതി വ്യക്തമാക്കി.
 | 

ജസ്റ്റിസ് കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ല; ജയിലില്‍ കഴിയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്നലെ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്റെ ശിക്ഷ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യത്തിന് വിധിച്ച ആറ് മാസം തടവ്ശിക്ഷയാണ് റദ്ദാക്കാനാകില്ലെന്ന് കോടതി അറിയിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ശിക്ഷ റദ്ദ് ചെയ്യാനാവില്ലെന്നും വേനല്‍ അവധിക്ക് ശേഷം സുപ്രീം കോടതി ചേരുമ്പോള്‍ 7 അംഗ ജഡ്ജ് പാനലിന് മുന്നില്‍ കേസുമായി വീണ്ടുമെത്താമെന്നും കോടതി വ്യക്തമാക്കി.

ജയിലില്‍ തന്നെ കഴിയണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് കര്‍പഗം കോളേജിനടുത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് കൊല്‍ക്കത്ത പോലീസ് കര്‍ണനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കര്‍ണന്‍ തങ്ങുന്ന സ്ഥലം കണ്ടെത്തിയത്. ആദ്യമായാണ് ഒരു ജഡ്ജി കോടതിയലക്ഷ്യത്തിന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്.

നേരത്തേ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കര്‍ണന്‍ കത്ത് അയച്ചിരുന്നു. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന കര്‍ണന്‍ ജഡ്ജിമാര്‍ തന്റെ മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതും പ്രത്യേക സാഹചര്യമാണ് സൃഷ്ടിച്ചത്.