കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കര്ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് സിദ്ധരാമയ്യ. 6.5 കോടി പൗരന്മാരുടെ പ്രതിനിധി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഈ അഭിപ്രായത്തില് ഉറച്ചു നില്ക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. നമ്മ മെട്രോയില് ഹിന്ദി അനുവദിക്കില്ലെന്നും കന്നഡ രക്ഷണ വേദികെ റാലിയില് സിദ്ധരാമയ്യ പറഞ്ഞു.
 | 

കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് സിദ്ധരാമയ്യ. 6.5 കോടി പൗരന്‍മാരുടെ പ്രതിനിധി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഈ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. നമ്മ മെട്രോയില്‍ ഹിന്ദി അനുവദിക്കില്ലെന്നും കന്നഡ രക്ഷണ വേദികെ റാലിയില്‍ സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തിന്റെ പതാക ദേശീയപതാകയെ ദുര്‍ബലമാക്കില്ല. സംസ്ഥാനത്തിന് പ്രത്യേക പതാക അനുവദിക്കുന്നതിലൂടെ ദേശീയ പതാകയോടുള്ള ബഹുമാനം പോകുമെന്നല്ല അര്‍ത്ഥം. ദേശീയ പതാകയായിരിക്കും ഏറ്റവും ശ്രേഷ്ഠം. സംസ്ഥാനത്തിന് പ്രത്യേക പതാക അനുവദിച്ചുകൂടെന്ന് ഒരിടത്തും പറയുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും മെട്രോകളില്‍ ഹിന്ദിയില്ല. പിന്നെയെന്തിനാണ് കര്‍ണാടകയിലെ മെട്രോയില്‍ മാത്രം ഹിന്ദി. ഹിന്ദി ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും അത് അസാധ്യമാണെന്നും കാട്ടി കേന്ദ്രത്തിന് കത്തെഴുതിയതായും അദ്ദേഹം വ്യക്തമാക്കി.