ക്യാമ്പസിലെ മൊബൈല്‍ ഉപയോഗം; ഫോണുകള്‍ തല്ലിത്തകര്‍ത്ത് പ്രിന്‍സിപ്പല്‍; വീഡിയോ

ക്യാമ്പസില് മൊബൈല് ഫോണ് ഉപയോഗിച്ചതിന് ശിക്ഷയായി ഫോണുകള് തല്ലിത്തകര്ത്ത് പ്രിന്സിപ്പല്.
 | 
ക്യാമ്പസിലെ മൊബൈല്‍ ഉപയോഗം; ഫോണുകള്‍ തല്ലിത്തകര്‍ത്ത് പ്രിന്‍സിപ്പല്‍; വീഡിയോ

ബംഗളൂരു: ക്യാമ്പസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ശിക്ഷയായി ഫോണുകള്‍ തല്ലിത്തകര്‍ത്ത് പ്രിന്‍സിപ്പല്‍. കര്‍ണാടകയിലെ എഇഎസ് പിയു കോളേജിലാണ് പിടിച്ചെടുത്ത ഫോണുകള്‍ പ്രിന്‍സിപ്പല്‍ ആര്‍.എം.ഭട്ട് കുട്ടികളുടെ മുന്നില്‍ വെച്ച് ചുറ്റിക ഉപയോഗിച്ച് തകര്‍ത്തത്. ക്ലാസ് മുറികളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കോളേജ് നിരോധിച്ചിരുന്നു.

എന്നിട്ടും വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതൊന്നും വകവെയ്ക്കാതെ ക്ലാസിനിടയില്‍ ഫോണിലൂടെ മെസേജുകള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 16 ഫോണുകളാണ് പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കോളേജ് ഹാളിലേക്ക് വിളിപ്പിക്കുകയും അവരുടെ മുന്നില്‍ വെച്ച് ഫോണുകള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു.

വീഡിയോ കാണാം

https://www.facebook.com/shanthosh.santho.7/videos/394665607896209/?t=1