കോപ്പിയടിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി; വിവാദം

കോപ്പിയടിക്കാതിരിക്കാന് പരീക്ഷയെഴുതുന്ന വിദ്യാര്ത്ഥികളുടെ തലയില് കാര്ഡ്ബോര്ഡ് പെട്ടി വെച്ച സംഭവം വിവാദത്തില്.
 | 
കോപ്പിയടിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി; വിവാദം

ബംഗളൂരു: കോപ്പിയടിക്കാതിരിക്കാന്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി വെച്ച സംഭവം വിവാദത്തില്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവമുണ്ടായത്. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ പരസ്പരം സഹായിക്കുന്നത് തടയാനായിരുന്നു നടപടിയെന്നാണ് കോളേജ് മാനേജ്‌മെന്റ് അവകാശപ്പെട്ടത്.

മാനേജ്‌മെന്റ് അംഗം ഫെയിസ്ബുക്കില്‍ ഇതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇയാള്‍ തന്നെയാണ് ഈ നടപടിയെ പോസ്റ്റില്‍ ന്യായീകരിച്ചതും. വിവാദമായതോടെ പോസ്റ്റ് മുക്കിയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട. കോളേജിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കോളേജിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം എഴുതി നല്‍കണമെന്ന് കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്.പിരാജെ പറഞ്ഞു.