ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ? ഗോവയും മണിപ്പൂരും ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

കര്ണാടക തെരഞ്ഞെടുപ്പ് ഫലം പൂര്ണ്ണമായും പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ സര്ക്കാര് രൂപീകരണത്തിനായി ഇരു പക്ഷവും ശ്രമങ്ങള് തുടങ്ങിക്കഴിഞ്ഞു. കേവലഭൂരിപക്ഷം നേടനാകില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന് ബിജെപിക്ക് കഴിയും. സീറ്റ് നിലയില് മൂന്നാം സ്ഥാനത്തുള്ള ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് കോണ്ഗ്രസ് പൂഴിക്കടകനടിച്ചതോടെ പരുങ്ങലിലായ ബിജെപി മറുതന്ത്രങ്ങള് പുറത്തെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷണശാലയായി മാറിയിരിക്കുകയാണ് കര്ണാടക. ബിജെപിക്കാരനായിരുന്ന ഗവര്ണര് ആരെ ക്ഷണിക്കുമെന്നതാണ് ഇനി നിര്ണായകമാകുക. കേവലഭൂരിപക്ഷവുമായെത്തിയ സഖ്യകക്ഷിയെയാണോ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണോ ഗവര്ണര് ക്ഷണിക്കേണ്ടതെന്ന ചര്ച്ചയാണ് ഇപ്പോള് നടക്കുന്നത്.
 | 

ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ? ഗോവയും മണിപ്പൂരും ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഇരു പക്ഷവും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കേവലഭൂരിപക്ഷം നേടനാകില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിക്ക് കഴിയും. സീറ്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പൂഴിക്കടകനടിച്ചതോടെ പരുങ്ങലിലായ ബിജെപി മറുതന്ത്രങ്ങള്‍ പുറത്തെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷണശാലയായി മാറിയിരിക്കുകയാണ് കര്‍ണാടക. ബിജെപിക്കാരനായിരുന്ന ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്നതാണ് ഇനി നിര്‍ണായകമാകുക. കേവലഭൂരിപക്ഷവുമായെത്തിയ സഖ്യകക്ഷിയെയാണോ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണോ ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷത്തിനു മേല്‍ സീറ്റുകളുമായാണ് ഗവര്‍ണറെ കാണാനെത്തിയത്. തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാനായില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെദിയൂരപ്പ പറയുന്നു. അതേസമയം ബിജെപി മുന്‍ തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിനായി കളിച്ച കളികള്‍ എടുത്തു കാട്ടി ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണ് സോഷ്യല്‍ മീഡിയ.

ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും അധികാരം നേടാനായി ബിജെപി പയറ്റിയ രാഷ്ട്രീയ തന്ത്രങ്ങള്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഗോവയില്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. തൂക്കുസഭക്കായി ബിജെപി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടപ്പോള്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാറിന്റെ ബഞ്ച് വിധിച്ചത്.

അന്നത്തെ ന്യായം ഇന്ന് അന്യായമാകുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. ഒരു തൂക്കുമന്ത്രിസഭയില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സഖ്യത്തിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ക്ഷണിക്കുന്നത് ഭരണഘടനാപരമായി ശരിയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തതും സോഷ്യല്‍ മീഡിയ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.