ഒന്നരയ്ക്കും വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; അന്ത്യശാസനം ആറ് മണി വരെ നീട്ടി ഗവര്‍ണര്‍

കര്ണാടക സര്ക്കാരിന് സഭയില് വിശ്വാസം തെളിയിക്കാനുള്ള അന്ത്യശാസനത്തില് സമയം നീട്ടി നല്കി ഗവര്ണര്.
 | 
ഒന്നരയ്ക്കും വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; അന്ത്യശാസനം ആറ് മണി വരെ നീട്ടി ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന് സഭയില്‍ വിശ്വാസം തെളിയിക്കാനുള്ള അന്ത്യശാസനത്തില്‍ സമയം നീട്ടി നല്‍കി ഗവര്‍ണര്‍. വൈകിട്ട് 6 മണിക്കുള്ളില്‍ വിശ്വാസം തെളിയിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഉച്ചക്ക് ഒന്നരയ്ക്കുള്ളില്‍ വിശ്വാസം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച അവസാനിച്ചാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് നീങ്ങാനാകൂ എന്ന നിലപാടിലാണ് സ്പീക്കര്‍.

ഉച്ചയ്ക്ക് ഗവര്‍ണര്‍ നല്‍കിയ സമയ പരിധി അവസാനിച്ചിട്ടും വിശ്വാസ വോട്ടിലേക്ക് നീങ്ങാന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സമയ പരിധി നീട്ടിയത്. ഗവര്‍ണര്‍ക്ക് സമയ പരിധി നിര്‍ണയിക്കാന്‍ അധികാരമില്ലെന്ന് കാട്ടി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

വിശ്വാസ വോട്ട് വൈകിപ്പിക്കുകയാണെന്ന പരാതിയുമായി ബിജെപി സമീപിച്ചതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ അന്ത്യശാസനയുമായി രംഗത്തെത്തിയത്. അതേ സമയം വോട്ടെടുപ്പ് തിങ്കളാഴ്ചയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.