കര്‍ണാടകത്തില്‍ സീറ്റ് ധാരണയായി; കോണ്‍ഗ്രസിന് 20 മന്ത്രിമാര്‍, ജെഡിഎസിന് 13

ബംഗളൂരു: കര്ണാടകയില് മന്ത്രിസഭ സീറ്റുകള് സംബന്ധിച്ച് കോണ്ഗ്രസും ജെഡിഎസും തമ്മില് ധാരണയായി. കോണ്ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രി സ്ഥാനങ്ങള് ലഭിക്കുമെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. നേരത്തെ പുറത്ത് നിന്ന് ജെഡിഎസിന് പിന്തുണ നല്കാമെന്നായിരുന്നു കോണ്ഗ്രസിന്റെ തീരുമാനം. എന്നാല് ജെഡിഎസിന്റെ മുതിര്ന്ന നേതാവ് ദേവഗൗഡ ഒന്നിച്ച് ഭരിക്കാമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമി ധനകാര്യ വകുപ്പ് കൂടെ കൈകാര്യം ചെയ്യാനാണ് സാധ്യത. ഇതര വകുപ്പുകള്
 | 

കര്‍ണാടകത്തില്‍ സീറ്റ് ധാരണയായി; കോണ്‍ഗ്രസിന് 20 മന്ത്രിമാര്‍, ജെഡിഎസിന് 13

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ സീറ്റുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായി. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. നേരത്തെ പുറത്ത് നിന്ന് ജെഡിഎസിന് പിന്തുണ നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് ദേവഗൗഡ ഒന്നിച്ച് ഭരിക്കാമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

മുഖ്യമന്ത്രി കുമാരസ്വാമി ധനകാര്യ വകുപ്പ് കൂടെ കൈകാര്യം ചെയ്യാനാണ് സാധ്യത. ഇതര വകുപ്പുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് നടക്കുന്ന പാര്‍ലമെന്ററി യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭയിലെ റോള്‍ എന്തായിരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. ആഭ്യന്തര മന്ത്രി സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനവും പരിഗണനയിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

നേരത്തെ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചടങ്ങ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പിന്നീട് ബുധനാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിന് ശേഷം മാത്രമായിരിക്കും മന്ത്രിസഭ വിപുലീകരിക്കുക. കോണ്‍ഗ്രസില്‍നിന്ന് മലയാളികളായ കെ. ജെ ജോര്‍ജിനും യു.ടി. ഖാദറിനും ഈ മന്ത്രിസഭയില്‍ പദവി ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും പരസ്പര സഹകരണത്തോടെയായിരിക്കും മത്സരിക്കുക. ഇവിടെ ഇരുകൂട്ടരും ഒന്നിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.