ബംഗളൂരുവില്‍ ഇനി രാത്രിയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് അനുമതി

ബംഗളൂരുവില് ഇനി മുതല് കടകള് 24 മണിക്കൂറും തുറന്ന് പ്രവര്ത്തിക്കും.
 | 
ബംഗളൂരുവില്‍ ഇനി രാത്രിയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് അനുമതി

ബംഗളൂരു: ബംഗളൂരുവില്‍ ഇനി മുതല്‍ കടകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും. കടകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 10 ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി. നൈറ്റ് ഷിഫ്റ്റിലും സെക്കന്‍ഡ് ഷിഫ്റ്റിലും ജോലിചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

മൂന്നു വര്‍ഷത്തേക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. അതിനുശേഷം പുനഃപരിശോധന നടത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐടി/ബിപിഒ, മെഡിക്കല്‍, ഫാക്ടറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് തീരുമാനം.

അതേ സമയം വന്‍കിട ബ്രാന്‍ഡുകള്‍ക്കു മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്നും അവര്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ലാഭം വര്‍ദ്ധിപ്പിക്കാമെന്നാണ് ചെറുകിട വ്യാപാരികള്‍ പ്രതികരിക്കുന്നത്.