”സുപ്രീം കോടതി ജഡ്ജിയെന്നാല്‍, അത് അരുണ്‍ മിശ്രയെപ്പോലിരിക്കണം”; മോദി സ്തുതിയില്‍ വിമര്‍ശനവുമായി കട്ജു

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ് മിശ്ര നടത്തിയ മോദി സ്തുതിയില് വിമര്ശനവുമായി ജസ്റ്റിസ് മാര്ക്കണ്ഡേയ കട്ജു.
 | 
”സുപ്രീം കോടതി ജഡ്ജിയെന്നാല്‍, അത് അരുണ്‍ മിശ്രയെപ്പോലിരിക്കണം”; മോദി സ്തുതിയില്‍ വിമര്‍ശനവുമായി കട്ജു

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയ മോദി സ്തുതിയില്‍ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതി ജഡ്ജിയെന്നാല്‍ അത് അരുണ്‍ മിശ്രയെപ്പോലിരിക്കണം എന്ന് കട്ജു ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര നരേന്ദ്ര മോദിയെ സ്തുതിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ ചിന്തിക്കുന്ന ദീര്‍ഘദര്‍ശിയാണ് മോദിയെന്ന് അരുണ്‍ മിശ്ര പ്രസംഗത്തില്‍ പറഞ്ഞു. മോദി ലോകനിലവാരത്തില്‍ ചിന്തിക്കുകയും അത് സ്വന്തം നാട്ടില്‍ നടപ്പാക്കുകയും ചെയ്യുന്ന ജീനിയസ് ആണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ജുഡീഷ്യറിയും മാറുന്ന കാലവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അധികാരത്തില്‍ എത്തിയ ശേഷം 1500 കാലഹരണപ്പെട്ട നിയമങ്ങള്‍ എടുത്ത് കളഞ്ഞുവെന്നും മോദിക്കാലത്ത് ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്തമുള്ള രാജ്യമായി മാറിയെന്നുമാണ് അരുണ്‍ മിശ്ര പറഞ്ഞത്.