ബലാല്‍സംഗത്തിന് കാരണം യുവാക്കളുടെ തൊഴിലില്ലായ്മയെന്ന് കട്ജു; വിവാദം

ബലാല്സംഗത്തിന് കാരണം യുവാക്കളുടെ തൊഴിലില്ലായ്മയാണെന്ന് മുന് സുപ്രീം കോടതി ജഡ്ജ് മാര്ക്കണ്ഡേയ കട്ജു.
 | 
ബലാല്‍സംഗത്തിന് കാരണം യുവാക്കളുടെ തൊഴിലില്ലായ്മയെന്ന് കട്ജു; വിവാദം

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിന് കാരണം യുവാക്കളുടെ തൊഴിലില്ലായ്മയാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു. ലൈംഗികത പുരുഷന്‍മാരില്‍ സ്വാഭാവികമാണെന്നും ഭക്ഷണത്തിന് ശേഷം മനുഷ്യന്റെ ആവശ്യങ്ങളില്‍ പ്രധാനമാണ് ലൈംഗികതയെന്നാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ കട്ജു കുറിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബലാല്‍സംഗക്കൊലകള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് കട്ജുവിന്റെ പോസ്റ്റ്. ഇത് വിവാദമായി മാറിയിരിക്കുകയാണ്.

ഇന്ത്യ പോലെയുള്ള യാഥാസ്ഥിതിക സമൂഹങ്ങളില്‍ വിവാഹത്തിലൂടെ മാത്രമേ ലൈംഗികത സാധ്യമാകൂ. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതിനാല്‍ വലിയൊരു ഭൂരിപക്ഷം യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ല. ജോലിയുള്ളവരെ മാത്രമേ സ്ത്രീകള്‍ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടൂ എന്നതിനാലാണ് ഇത്. അതുകൊണ്ടുതന്നെ നിരവധി യുവാക്കള്‍ക്ക് ലൈംഗികത നിഷേധിക്കപ്പെടുകയാണെന്നാണ് കട്ജുവിന്റെ കണ്ടെത്തല്‍.

എന്നാല്‍ താന്‍ കൂട്ടബലാല്‍സംഗത്തെ അപലപിക്കുകയാണെന്നും കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും കട്ജു പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കട്ജുവിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ വിയോജിപ്പാന്‍ കമന്റുകളില്‍ പലരും പ്രകടിപ്പിച്ചിട്ടുള്ളത്.

പോസ്റ്റ് കാണാം

I condemn the Hathras gang rape, and call for harsh punishment of the culprits.However, having said that there is one…

Posted by Markandey Katju on Wednesday, September 30, 2020