രാമന്റെ അനുഗ്രഹത്താല്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറും; അയോധ്യ ശിലാസ്ഥാപനത്തിന് ആശംസയുമായി കെജ്രിവാള്‍

അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ആശംസയുമായി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
 | 
രാമന്റെ അനുഗ്രഹത്താല്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറും; അയോധ്യ ശിലാസ്ഥാപനത്തിന് ആശംസയുമായി കെജ്രിവാള്‍

അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ആശംസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് തൊട്ടുമുന്‍പാണ് കെജ്രിവാളിന്റെ ട്വീറ്റ്. ഭൂമിപൂജയുടെ അവസരത്തില്‍ രാജദ്യത്തെ അഭിനന്ദിക്കുന്നുവെന്നും രാമന്റെ അനുഗ്രഹം തുടര്‍ന്നും എല്ലാവര്‍ക്കും ലഭിക്കട്ടെയെന്നും കെജ്രിവാള്‍ പറഞ്ഞു.

രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യയിലെ പട്ടിണിയും ദാരിദ്ര്യവും മാറി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി മാറട്ടെ. ഭാവിയില്‍ ഭാരതം ലോകത്തിന് വഴികാട്ടിയാകട്ടെ, ജയ് ശ്രീറാം, ജയ് ബജ്രംഗ്ബലി എന്നാണ് കെജ്രിവാള്‍ കുറിച്ചത്. നേരത്തേ പ്രിയങ്ക ഗാന്ധിയും രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.