കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി

കേന്ദ്ര നിയമ മന്ത്രി രവിശങ്കര് പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട് തിരുവനന്തപുരം സിജെഎം കോടതി
 | 
കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി

തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട് തിരുവനന്തപുരം സിജെഎം കോടതി. തിരുവനന്തപുരം എംപി ശശി തരൂര്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. മെയ് 2ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിശങ്കര്‍ പ്രസാദ് നടത്തിയ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ശശി തരൂര്‍ കൊലപാതകിയാണെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ശശി തരൂര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.