കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ കേരള എക്‌സ്പ്രസിലെ ജീവനക്കാര്‍ ദുരിതത്തില്‍; വീഡിയോ

തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്ഹിയില് എത്തിയ കേരള എക്സ്പ്രസ് ട്രെയിനിലെ ജീവനക്കാര് ദുരിതത്തില്.
 | 
കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ കേരള എക്‌സ്പ്രസിലെ ജീവനക്കാര്‍ ദുരിതത്തില്‍; വീഡിയോ

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയ കേരള എക്‌സ്പ്രസ് ട്രെയിനിലെ ജീവനക്കാര്‍ ദുരിതത്തില്‍. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 22-ാം തിയതി ഡല്‍ഹിയില്‍ എത്തിയ 12625-ാം നമ്പര്‍ ട്രെയിനിലെ ജീവനക്കാര്‍ ഇവിടെ കുടുങ്ങുകയായിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ കഴിയുന്ന തങ്ങള്‍ക്ക് ഭക്ഷണം പോലും ശരിയായി ലഭിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജീവനക്കാര്‍ പറയുന്നു.

ഏപ്രില്‍ 15 വരെ ഇവിടെത്തന്നെ തുടരണമെന്നും എന്നാല്‍ കൂടുതലായി ഒന്നും ചെയ്യാനുമില്ലെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാടെന്ന് ജീവനക്കാര്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ട്രെയിനുകള്‍ തിരിച്ചയച്ചെങ്കിലും കേരളത്തില്‍ നിന്നെത്തിയ തീവണ്ടിയെ അധികൃതര്‍ ഗൗനിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. പ്രഷറും പ്രമേഹവമുള്ള പലരും സംഘത്തിലുണ്ട്. ഇവരുടെ കൈവശമുള്ള മരുന്നുകള്‍ തീര്‍ന്നു കൊണ്ടിരിക്കുകയാണ്. 50ലേറെ ജീവനക്കാര്‍ ട്രെയിനില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

വീഡിയോ കാണാം

തിരുവന്തപുരത്തുനിന്നും 22ന് ഡൽഹിയിൽ എത്തിച്ചേർന്ന 12625 number കേരളാ എക്സ്പ്രസ് ട്രയിനിലെ അറുപതോളം വരുന്ന ജീവനക്കാര് ഭക്ഷണവും വെള്ളവും സുരക്ഷാ ക്രമീകരങ്ങളും ഇല്ലാതെ ബുദ്ധി മുട്ടുകയാണ്. വിവിധ അസുഖങ്ങൾ അടക്കം ഉള്ളവർ ഈ കൂട്ടത്തിൽ ഉണ്ട്.അധികൃതർ നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു

Posted by Sreela Pillai on Wednesday, March 25, 2020