പ്രളയക്കെടുതി; കേരളത്തിന് 2500 കോടിയുടെ അധിക കേന്ദ്രസഹായം

പ്രളയക്കെടുതിയില് തകര്ന്ന കേരളത്തെ പുനര്നിര്മ്മിക്കാന് 2500 കോടി രൂപയുടെ അധിക സഹായവുമായി കേന്ദ്രം. നേരത്തെ 4800 കോടി രൂപ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ അംഗീകാരം ലഭിച്ചാല് മാത്രമെ 2500 കോടിയുടെ സഹായം ലഭ്യമാവുകയുള്ളു.
 | 
പ്രളയക്കെടുതി; കേരളത്തിന് 2500 കോടിയുടെ അധിക കേന്ദ്രസഹായം

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 2500 കോടി രൂപയുടെ അധിക സഹായവുമായി കേന്ദ്രം. നേരത്തെ 4800 കോടി രൂപ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ 2500 കോടിയുടെ സഹായം ലഭ്യമാവുകയുള്ളു.

കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തിയ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രി രാജ്നാഥ്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയാണ്. ഈ സമിതി അംഗീകരിച്ചില്ലെങ്കില്‍ കേരളത്തിന് അധിക സഹായം ലഭിക്കില്ല. നേരത്തെ ആദ്യഘട്ടത്തില്‍ കേരളത്തിന് 600 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പ്രളയസമയത്ത് കേന്ദ്രം അനുവദിച്ച റേഷന് പോലും പണം വാങ്ങിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ വ്യോമസേന 25 കോടിയുടെ ബില്ല് സംസ്ഥാനത്തിന് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഈ ചെലവുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഏതാണ്ട് 310 കോടിയുടെ സഹായം മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞിരുന്നു.