കഴിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമോ? ഖിച്ച്ഡി ദേശീയ ഭക്ഷണമാക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഉത്തരേന്ത്യന് ഭക്ഷണ വിഭവമായ ഖിച്ച്ഡി ദേശീയ ഭക്ഷണമായി പ്രഖ്യാപിച്ചെന്ന വാര്ത്തയില് പരിഹാസവുമായി സോഷ്യല് മീഡിയ. ഇന്നലെയാണ് ഖിച്ചഡിയെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കാന് സര്ക്കാര് തയ്യാറെടുക്കുന്നുവെന്ന സന്ദേശം സോഷ്യല് മീഡിയയില് പ്രചരിച്ചത്. എന്നാല് ഈ അഭ്യൂഹങ്ങള് ഭാവനാ സൃഷ്ടിയാണെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രി ഹര്സിമ്രത് കൗര് ബാദല് പറഞ്ഞത്.
 | 

കഴിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമോ? ഖിച്ച്ഡി ദേശീയ ഭക്ഷണമാക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ ഭക്ഷണ വിഭവമായ ഖിച്ച്ഡി ദേശീയ ഭക്ഷണമായി പ്രഖ്യാപിച്ചെന്ന വാര്‍ത്തയില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ഇന്നലെയാണ് ഖിച്ചഡിയെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ ഭാവനാ സൃഷ്ടിയാണെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞത്.

ശനിയാഴ്ച ഇന്ത്യ ഗേറ്റ് പരിസരത്ത് ആരംഭിക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ പരിപാടിയില്‍ 800 കിലോ ഖിച്ച്ഡി തയ്യാറാക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. എന്തായാലും ഈ വാര്‍ത്തക്കു പിന്നാലെ രസികന്‍ കമന്റുകളുമായി സോഷ്യല്‍ മീഡിയയും എത്തി.

ദേശീയ ഭക്ഷണമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇത് കഴിക്കുന്നതിനു മുമ്പ് എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമോ എന്നായിരുന്നു കാശ്മീര്‍ പ്രതിപക്ഷനേതാവായ ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ ചോദിച്ചത്. സിനിമയ്ക്കു മുമ്പ് നിര്‍ബന്ധമായി കഴിക്കേണ്ടി വരുമോയെന്നും ഈ ഭക്ഷണം ഇഷ്ടമല്ലാത്തവര്‍ ദേശദ്രോഹികളാകുമോ എന്നും ഒമര്‍ അബ്ദുള്ള പരിഹസിച്ചു.

കേരളത്തിലും കിച്ചടിയുണ്ടെന്നും ഉത്തരേന്ത്യയിലെ ഖിച്ച്ഡിക്ക് ദേശീയ ഭക്ഷണ പദവി ലഭിക്കാമെങ്കില്‍ കിച്ചടിക്കും ആകാമെന്നും എന്‍.എസ്.മാധവന്‍ ട്വീറ്റ് ചെയ്തു. ഖിച്ച്ഡി ഇഷ്ടമില്ലെന്ന് പറയുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമോ എന്നാണ് ഒരാള്‍ക്ക് അറിയേണ്ടത്. രസകരമായ കമന്റുകള്‍ കാണാം

കഴിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമോ? ഖിച്ച്ഡി ദേശീയ ഭക്ഷണമാക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ കഴിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമോ? ഖിച്ച്ഡി ദേശീയ ഭക്ഷണമാക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ കഴിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമോ? ഖിച്ച്ഡി ദേശീയ ഭക്ഷണമാക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ കഴിക്കുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമോ? ഖിച്ച്ഡി ദേശീയ ഭക്ഷണമാക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ