സൂര്യന്‍ ‘ഓംകാരം’ മുഴക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി

സൂര്യന് ഓംകാരം മുഴക്കുന്നുവെന്ന് അവകാശപ്പെട്ട് പുതുച്ചേരി ലഫ്. ഗവര്ണര് കിരണ് ബേദിയുടെ ട്വീറ്റ്.
 | 
സൂര്യന്‍ ‘ഓംകാരം’ മുഴക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി

പുതുച്ചേരി: സൂര്യന്‍ ഓംകാരം മുഴക്കുന്നുവെന്ന് അവകാശപ്പെട്ട് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വീറ്റ്. നാസ റെക്കോര്‍ഡ് ചെയ്ത ശബ്ദം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബേദി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത സൂര്യന്റെ ശബ്ദം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ട്വീറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി മാറി.

സോഷ്യല്‍ മീഡിയ ട്രോളുകളും പരിഹാസവുമായാണ് ബേദിയുടെ ട്വീറ്റിനെ ഏറ്റെടുത്തത്. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തകാലത്തായി ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരികയാണെന്ന് ചിലര്‍ പറഞ്ഞു. ടി.പി.സെന്‍കുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളോടാണ് ചിലര്‍ ഇതിനെ ഉപമിക്കുന്നത്.


വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും പലപ്പോഴും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്ന ഇത്തരം വീഡിയോകള്‍ എങ്ങനെ ഉത്തരവാദിത്തപ്പെട്ടവര്‍ പങ്കുവക്കുന്നുവെന്നും ചിലര്‍ ചോദിക്കുന്നു.