കര്‍ഷകരുടെ ലോംഗ് മാര്‍ച്ചില്‍ സി.പി.എമ്മിന്റെ പങ്കെന്ത്? ഡല്‍ഹിയില്‍ നിന്നും കെ.എന്‍. അശോക് എഴുതുന്നു

മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോംഗ് മാർച്ചിൽ സിപിഎമ്മിന്റെ പങ്ക് വിശദീകരിച്ച് മാധ്യമ പ്രവർത്തകൻ കെഎൻ അശോക്. തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ലോംഗ് മാർച്ചിന്റെ രാഷ്ട്രീയ പശ്ചാത്തലവും സംഘടനകളുടെ പങ്കും വിശദീകരിച്ച് കെഎൻ അശോക് രംഗത്തു വന്നിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ അല്ല കർഷക സമരം നടക്കുന്നത് എന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരണം നടന്നിരുന്നു. ഇതിന് ശക്തമായ ഭാഷയിൽ മറുപടി പറയുകയാണ് കെഎൻ അശോക്.
 | 

കര്‍ഷകരുടെ ലോംഗ് മാര്‍ച്ചില്‍ സി.പി.എമ്മിന്റെ പങ്കെന്ത്? ഡല്‍ഹിയില്‍ നിന്നും കെ.എന്‍. അശോക് എഴുതുന്നു

മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോംഗ് മാര്‍ച്ചില്‍ സിപിഎമ്മിന്റെ പങ്ക് വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎന്‍ അശോക്. ഫേസ്ബുക്ക് കുറിപ്പിലാണ് ലോംഗ് മാര്‍ച്ചിന്റെ രാഷ്ട്രീയ പശ്ചാത്തലവും സംഘടനകളുടെ പങ്കും അശോക് വിശദീകരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലല്ല കര്‍ഷക സമരം നടക്കുന്നത് എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മറുപടിയെന്ന നിലയിലാണ് പോസ്റ്റ്. രാജ്യമൊട്ടാകെ നടക്കുന്ന കര്‍ഷക പോരാട്ടത്തില്‍ നേതൃസ്ഥാനത്തുള്ള പാര്‍ട്ടിയാണ് കിസാന്‍ സഭ. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ സംഘടന. സമരത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. അശോക് ധാവ്‌ളെയാണ് എന്നിട്ടും പോലും മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ മനഃപൂര്‍വ്വം മറക്കുകയാണ്. മലയാളത്തിലേതടക്കം എത്ര വാര്‍ത്താ മാധ്യമങ്ങള്‍ കിസാന്‍ സഭ നടത്തിയ പത്രസമ്മേളനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് അശോക് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇത്തിരി നീണ്ടതാണ്; മുംബൈയിലെത്തിയ കര്‍ഷക റാലിയെ കുറിച്ചുള്ള അവകാശവാദങ്ങള്‍ മുറുകുന്ന സാഹചര്യത്തില്‍ ഞാന്‍ മനസിലാക്കിയ ചില കാര്യങ്ങള്‍
————————————————
ഇക്കഴിഞ്ഞ നവംബര്‍ 20-21 തീയതികളിലാണ് All India Kisan Sangharsh Coordination Committeeയുടെ നേതൃത്വത്തിലുള്ള വമ്പന്‍ കര്‍ഷക പ്രതിഷേധം- കിസാന്‍ സന്‍സദ്‌- നടന്നത്. ഈയിടെ സമരങ്ങള്‍ നിരോധിച്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറിനോട്‌ ചേര്‍ന്ന് കിടക്കുന്ന പാര്‍ലമെന്റ് സ്ട്രീറ്റില്‍ 180 സംഘടനകളാണ് ഈ കമ്മിറ്റിയിലുള്ളത്- പിന്നീടത് 191ആയി. ആ പ്രതിഷേധത്തിനൊടുവില്‍ രണ്ടു ‘ബില്ലു’കള്‍ അവിടെ അവതരിപ്പിച്ചു. ‘The Farmers’ Freedom from Debt Bill, 2017’ അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ളയും ‘The Farmers’ Right to Assured Prices for Agricultural Produce Bill, 2017’ Swabhimani Shetkari Sangathan നേതാവ് രാജു ഷെട്ടിയും ആണ് അവതരിപ്പിച്ചത്. ഹന്നന്‍ മൊള്ള സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. 7 മുതല്‍ 14 വരെയുള്ള ലോക്സഭകളില്‍ അംഗമായിരുന്നു. രാജു ഷെട്ടി നിലവില്‍ ലോക്സഭാംഗവും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട ആദ്യ കക്ഷിയാണ്. ഇവര്‍ രണ്ടു പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളും യുപിയില്‍ അത്യാവശ്യം വേരോട്ടമുള്ള രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി പ്രസിഡന്റ്റ് വി.എം സിംഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറുമായി നേതൃത്വം കൊടുക്കുന്ന കൂട്ടായ്മണിത്. കിസാന്‍ സംഘര്‍ഷ് സമിതിയുടെ മധ്യപ്രദേശ് പ്രസിഡന്റ്റ് ഡോ. സുനിലാം, യോഗേന്ദ്ര യാദവ്, ആന്ധ്രയിലെ കര്‍ഷക സംഘടന Rythu Swarajya Vedia എന്ന സംഘടനയുടെ നേതാവു കൂടിയായ ഒരു US റിട്ടേണി IITക്കാരന്‍ കിരണ്‍ കുമാര്‍ വിസ്സയെപ്പോലുള്ളവരൊക്കെ അതിന്റെ ചുക്കാന്‍ പിടിക്കുന്നവരിലുണ്ട്.

ഇതിനൊരു ചെറിയ പശ്ചാത്തലം കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ വിവിധ കര്‍ഷക പ്രതിഷേധ പരിപാടികള്‍ AIKSCC ഓര്‍ഗനൈസ് ചെയ്യുന്നുണ്ട്. ജൂലൈ മാസത്തില്‍ മധ്യ പ്രദേശിലെ Mandsaur-ല്‍ നിന്ന് ഡല്‍ഹി വരെ 18 ദിവസം കൊണ്ട് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നും കിസാന്‍ സന്‍സദ്‌ സംഘടിപ്പിച്ചിരുന്നു. പിന്നാലെ ഓഗസ്റ്റില്‍ AIKSCC-യുടെ ജനറല്‍ ബോഡി ചേര്‍ന്ന് പ്രതിഷേധ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. സമാന്തരമായി അഞ്ചു കിസാന്‍ മുക്തി യാത്രകള്‍ കൂടി രാജ്യമൊട്ടാകെ കവര്‍ ചെയ്ത് നടത്താനായിരുന്നു ഒരു തീരുമാനം. സെപ്റ്റംബറില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടന്നിരുന്നു എന്നാണ് എന്റെ ഓർമ. അതിന്റെ ഒക്കെ കൂടിയുള്ള ഒരു കൊട്ടിക്കലാശമായിരുന്നു മുകളില്‍ പറഞ്ഞ നവംബറിലെ കിസാന്‍ സന്‍സദ്‌. അന്ന് തീരുമാനിച്ച മറ്റൊരു കാര്യമായിരുന്നു ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ രൂപപ്പെടുത്താന്‍. ഓരോ സംഘടനകളും അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ അത് നടത്തണം. അതിന്റെ ഭാഗമായി കിസാന്‍ സഭ സെപ്റ്റംബറില്‍ രാജസ്ഥാനില്‍ നടത്തിയ മുന്നേറ്റം കൂടിയായിരുന്നു സികാറില്‍ കണ്ടത്. ഇപ്പോള്‍ മുംബൈയിലെത്തിയ ഈ റാലി തുടങ്ങിയ സമയത്തും രാജസ്ഥാനിലെ കിസാന്‍ സഭയുടെ നിരവധി നേതാക്കള്‍ പോലീസ് കസ്റ്റഡിയിലും മറ്റുമായിരുന്നു. വന്‍തോതിലുള്ള പോലീസ് അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടാണ് കിസാന്‍ സഭ അവിടെ പിടിച്ചു നില്‍ക്കുന്നത്, പോരാടുന്നത്. കിസാന്‍ സഭയും രാജു ഷെട്ടിയുടെയും സുനിലാമിന്റെയും സംഘടനകളാണ് AIKSCC തീരുമാനം നടപ്പാക്കാന്‍ പ്രധാനമായും പോരാടുന്നതും.

പറഞ്ഞ് വന്നത് രാജ്യമൊട്ടാകെ നടക്കുന്ന കര്‍ഷക പോരാട്ടത്തിലെ നേതൃസ്ഥാനത്തുള്ള പാര്‍ട്ടിയാണ് കിസാന്‍ സഭ. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ സംഘടന. കഴിഞ്ഞ ഒക്ടോബറിലാണ് കിസാന്‍ സഭയ്ക്ക് പുതിയ നേതൃത്വം വന്നത്. (എഡിറ്റ്‌: ആ സമ്മേളനം നടന്നത് കേരളത്തിലോ ബംഗാളിലോ ത്രിപുരയിലോ അല്ല, ഹരിയാനയിലെ ഹിസാറിലാണ്) ഹന്നന്‍ മൊള്ള ജനറല്‍ സെക്രട്ടറിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. അശോക്‌ ധാവ്ളെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായി പിബി അംഗങ്ങള്‍ എസ് രാമചന്ദ്രന്‍പിള്ളയും, കെ വരദരാജനും തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി കെ ബാലകൃഷ്ണന് (കോടിയേരി എന്നായിരുന്നു നേരത്തെ എഴുതിയത്) പിന്നെ അമ്ര റാം എന്ന കേന്ദ്രകമ്മിറ്റി അംഗം, ഗോദാവരി പരുലേക്കറിന് ശേഷം നേതൃത്വത്തില്‍ വന്ന ആദ്യ വനിതാ എസ് കെ പ്രീജ തുടങ്ങിയവര്‍. ജോയിന്റ് സെക്രട്ടറിമാരായി ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് കൂടിയായിരുന്ന കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് ഡോ വിജു കൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, രാജ്യസഭാഗം കെ.കെ രാഗേഷ്, തുടങ്ങിയവരുണ്ട്. വയനാട്ടില്‍ നിന്നുള്ള മുന്‍ സിപിഎം എംഎല്‍എ പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.

വീണ്ടും, പറഞ്ഞത്, ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ സിപിഎമ്മിന് എന്താണ് കാര്യം എന്നൊക്കെയുള്ള ചോദ്യം കണ്ടു. ദളിതരുടെയും ആദിവാസികളുടെയും സമരം സിപിഎം ഹൈജാക്ക് ചെയ്യുന്നു എന്നൊക്കെയാണ് വാദങ്ങള്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി രാജ്യത്തെ 200-നടുത്ത് കര്‍ഷക സംഘടനകള്‍ പോരാട്ടത്തിലാണ്. അതിന്റെ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാന സംഘടനയാണ് കിസാന്‍ സഭ. സിപിഎമ്മിന്റെ സംഘടന തന്നെയാണത്. ആ കിസാന്‍ സഭ നേതൃത്വം കൊടുക്കുന്ന റാലിയാണ് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുന്നത്.

ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി: കഴിഞ്ഞ ദിവസം ശ്രീജിത് Sreejith Divakaran നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് ചെങ്കൊടിയുടെ കാര്യം പറയുന്നില്ല, സിപിഎമ്മാണ് ഇത് സംഘടിപ്പിക്കുന്നത് എന്നൊന്നും മിണ്ടുന്നുപോലുമില്ല എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നവര്‍ക്ക് പോലും ബൈറ്റ് കൊടുത്ത പ്രധാന ഒരാള്‍ ആ സമരം നയിച്ച്‌ കൊണ്ട് മുന്നില്‍ നടക്കുന്ന അശോക്‌ ധാവ്ളയാണ്, എന്നിട്ട് പോലും. അപ്പോള്‍ വേറൊരു കാര്യം കൂടി പറയാനുള്ളത്, മലയാള മാധ്യമങ്ങള്‍ അടക്കം എത്ര കൂട്ടര്‍ കിസാന്‍ സഭ നടത്തിയ പത്രസമ്മേളനങ്ങള്‍ എങ്കിലും കൂടിയിട്ടുണ്ട്. കാരണം, രാജസ്ഥാനില്‍ ഗോ രക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെ ഹരിയാനയിലെ വീട്ടില്‍ ആദ്യമെത്തിയത്, ഒരുപക്ഷേ ഏക, ഹന്നന്‍ മൊള്ളയാദക്കമുള്ള കിസാന്‍ സഭ നേതാക്കളാണ്. രാജസ്ഥാനില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ വീടുകള്‍ എല്ലാം സന്ദരിര്‍ശിച്ചു, ആല്‍വാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിശദമായ പഠനങ്ങള്‍ തന്നെ നടത്തി കിസാന്‍ സഭ നേതാക്കള്‍ നിരവധി പത്രസമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വളരെ ചുരുക്കം പത്രക്കാര്‍, ബംഗാളില്‍ നിന്നുള്ള ഏതാനും പേര്‍, ഹിന്ദുവിന്റെയോ ഡെക്കാന്റെയോ പ്രതിനിധികൾ ചിലപ്പോള്‍, ഇത്രയും പേരാണ് അവിടെ ഉണ്ടാവുക. ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ആ സ്ഥലങ്ങളില്‍ ഒക്കെ പോവുകയും ആളുകളെയും അധികൃതരെയും ഒക്കെ കാണുകയും അതിന്റെ വസ്തുതകള്‍ ഒക്കെ ഈ ലോകത്തോട് പറയുകയും ആ മനുഷ്യരെ ഒക്കെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു പേര്‍ കൂടിയാണ് വിജുവും കൃഷ്ണപ്രസാദും അടക്കമുള്ളവര്‍. സവര്‍ണരെ നേതൃത്ത്വത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമം എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ കേട്ടപ്പോള്‍ ഇതൊക്കെ ഓർമ വന്നു എന്നു മാത്രം.

വലിയൊരു പോരാട്ടമാണ് താഴെത്തട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്.

(എഡിറ്റ്‌: എന്നാല്‍ കിസാന്‍ സഭയ്ക്ക് പുതിയ ഭാരവാഹികള്‍ വന്നപ്പോള്‍ പലരും ചര്‍ച്ച ചെയ്ത മറ്റൊരു കാര്യമുണ്ട്:: യെച്ചൂരി പക്ഷം കിസാന്‍ സഭ പിടിച്ചു എന്നായിരുന്നു അത്)