കൊച്ചിയുടെ കൊമ്പന്‍മാര്‍ ഐപിഎല്ലിലേക്ക് തിരികെയെത്തുമോ? കൊച്ചിന്‍ ടസ്‌കേഴ്‌സിന് അനുകൂലമായ വിധിയില്‍ ബിസിസിഐ തീരുമാനമെടുത്തേക്കും

ഐപിഎല്ലില് ഒരു സീസണ് മാത്രം കളിക്കാനായ കേരളത്തിന്റെ സ്വന്തം ടീം, കൊച്ചിന് ടസ്ക്കേഴ്സിന് ലീഗിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള് തെളിയുന്നു. ടീം മാനേജ്മെന്റ് ബിസിസിഐക്കെതിരെ നല്കിയ പരാതിയില് ആര്ബിട്രേറ്റര് വിധി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ബിസിസിഐ കൊച്ചി ടസ്ക്കേഴ്സിന് 1080 കോടി രൂപ നല്കേണ്ടി വരും. ഇത് ഒഴിവാക്കാന് കൊച്ചി ടീമിനെ തിരിച്ചെത്തിക്കാന് ബിസിസിഐ ആലോചിക്കുന്നുവെന്നാണ് വിവരം.
 | 

കൊച്ചിയുടെ കൊമ്പന്‍മാര്‍ ഐപിഎല്ലിലേക്ക് തിരികെയെത്തുമോ? കൊച്ചിന്‍ ടസ്‌കേഴ്‌സിന് അനുകൂലമായ വിധിയില്‍ ബിസിസിഐ തീരുമാനമെടുത്തേക്കും

മുംബൈ: ഐപിഎല്ലില്‍ ഒരു സീസണ്‍ മാത്രം കളിക്കാനായ കേരളത്തിന്റെ സ്വന്തം ടീം, കൊച്ചിന്‍ ടസ്‌ക്കേഴ്സിന് ലീഗിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ തെളിയുന്നു. ടീം മാനേജ്‌മെന്റ് ബിസിസിഐക്കെതിരെ നല്‍കിയ പരാതിയില്‍ ആര്‍ബിട്രേറ്റര്‍ വിധി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്സിന് 1080 കോടി രൂപ നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ കൊച്ചി ടീമിനെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നാണ് വിവരം.

ആര്‍ബിട്രേറ്റര്‍ വിധി വന്ന പശ്ചാത്തലത്തില്‍ വിധിക്കെതിരെ അപ്പീലിന് പോകുക അല്ലെങ്കില്‍ കോടതിയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കുക എന്നിങ്ങനെ രണ്ട് വഴികളാണ് ബിസിസിഐയ്ക്ക് മുന്നിലുളളത്. കോടതിയ്ക്ക് പുറത്തുള്ള പ്രശ്നപരിഹാരത്തിന് ബിസിസിഐ ശ്രമം നടത്തിയാല്‍ ടസ്‌ക്കേഴ്സിന് തിരിച്ചുവരാനുള്ള വഴി തുറക്കും. അപ്പീലിന് പോയാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നേക്കുമെന്ന ഭയവും ബിസിസിഐക്കുണ്ട്.

നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുന്ന കാര്യം തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ബിസിസിഐ ജോയന്റ് സെക്രട്ടറി അമിതാഭ് ചൗധരി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം കൊച്ചി ടസ്‌ക്കേഴ്സിന് 1080 കോടി രൂപ ബിസിസിഐ നല്‍കേണ്ടതുണ്ടെന്നും ഇതോടെ ഐസിസിയുടെ പുതിയ സാമ്പത്തിക പരിഷ്‌കരണം ബിസിസിഐയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നുമാണ് അമിതാഭ് ചൗധരി സൂചിപ്പിച്ചത്.

2011ല്‍ മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്സുമായുളള കരാര്‍ ബിസിസിഐ റദ്ദാക്കിയതിന് പിന്നില്‍. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. റോന്‍ദേവൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമായാണ് കൊച്ചി ടസ്‌കേഴ്സ് രൂപീകരിച്ചത്. 1560 കോടി രൂപയായിരുന്നു ലേലത്തുക. ഐപിഎല്ലിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്സ് ഐപിഎല്‍ കളിച്ചെങ്കിലും ആറ് മത്സരത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്.