വിക്രം കോത്താരി തട്ടിയത് 800 കോടിയല്ല; ബാങ്കുകളില്‍ തിരിച്ചടക്കാനുള്ളത് 3700 കോടിയെന്ന് സിബിഐ

റോട്ടോമാക് പേന കമ്പനിയുടമ തട്ടിയെടുത്തത് 800 കോടി രൂപയല്ലെന്ന് സിബിഐ. പൊതുമേഖലാ ബാങ്കുകളില് വിക്രം കോത്താരി തിരിച്ചടക്കാനുള്ളത് 3700 കോടി രൂപയാണെന്ന് ചോദ്യം ചെയ്യലിനു ശേഷം സിബിഐ വ്യക്തമാക്കി. യൂണിയന് ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യന് ഓവര്സീസ് ബാങ്ക്, എന്നിവയാണ് ചട്ടങ്ങള് ലംഘിച്ച് കോത്താരിക്ക് വായ്പ അനുവദിച്ചത്.
 | 

വിക്രം കോത്താരി തട്ടിയത് 800 കോടിയല്ല; ബാങ്കുകളില്‍ തിരിച്ചടക്കാനുള്ളത് 3700 കോടിയെന്ന് സിബിഐ

ന്യൂഡല്‍ഹി: റോട്ടോമാക് പേന കമ്പനിയുടമ തട്ടിയെടുത്തത് 800 കോടി രൂപയല്ലെന്ന് സിബിഐ. പൊതുമേഖലാ ബാങ്കുകളില്‍ വിക്രം കോത്താരി തിരിച്ചടക്കാനുള്ളത് 3700 കോടി രൂപയാണെന്ന് ചോദ്യം ചെയ്യലിനു ശേഷം സിബിഐ വ്യക്തമാക്കി. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് കോത്താരിക്ക് വായ്പ അനുവദിച്ചത്.

യൂണിയന്‍ ബാങ്കും അലഹബാദ് ബാങ്കും നല്‍കിയ തുക മാത്രം 837 കോടി രൂപ വരും. യൂണിയന്‍ ബാങ്ക് 485 കോടി രൂപയും അലഹബാദ് ബാങ്ക് 352 കോടി രൂപയുമാണ് കോത്താരിക്ക് നല്‍കിയത്. മറ്റ് ബാങ്കുകള്‍ നല്‍കിയ വായ്പയുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. അതേ സമയം പലിശയിനത്തില്‍ പോലും കോത്താരി പണം തിരിച്ചടച്ചിട്ടില്ല.

കോത്താരിയുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്തിരുന്നു.
കോത്താരിയുടെ സ്വത്തുവകകള്‍ വിറ്റ് ബാങ്കിന്റെ തുക ഈടാക്കുമെന്ന് അലഹാബാദ് ബാങ്ക് മാനേജര്‍ രാജേഷ് ഗുപ്ത പറഞ്ഞു. 800 കോടി തട്ടിയെടുത്ത ശേഷം ഇയാള്‍ രാജ്യം വിട്ടുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍ താന്‍ രാജ്യം വിട്ടിട്ടില്ലെന്ന് പിന്നീട് ഇയാള്‍ അറിയിക്കുകയായിരുന്നു.