ഒടുവില്‍ ക്ഷമാപണം നടത്തി കെആര്‍കെ; മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണെന്ന് ഇപ്പോള്‍ മനസിലായെന്ന് ട്വീറ്റ്

ഒടുവില് മാപ്പ് ചോദിച്ച് കെആര്കെ രംഗത്ത്. രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനേക്കുറിച്ചും ഭീമനായി മോഹന്ലാല് അഭിനിയിക്കുന്നതിനേക്കുറിച്ചുമുള്ള വാര്ത്തകള് പുറത്തു വന്നതോടെ മോഹന്ലാലിനെ പരിഹസിച്ച കമാല് ആര്. ഖാന് എന്ന കെആര്കെ പുതിയ ട്വീറ്റിലാണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ഛോട്ടാഭീം എന്നു വിളിച്ചതില് ഖേദിക്കുന്നു. താങ്കളെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു. ഇപ്പോളാണ് താങ്കള് മലയാള സിനിമയിലെ സൂപ്പര്സ്റ്റാറാണെന്ന് തനിക്ക് മനസിലായതെന്നുമാണ് ട്വീറ്റിലുള്ളത്. ഈ സന്ദേശത്തിലും പ്രതികരണങ്ങളുമായി മലയാളികള് എത്തിയിട്ടുണ്ട്.
 | 

ഒടുവില്‍ ക്ഷമാപണം നടത്തി കെആര്‍കെ; മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണെന്ന് ഇപ്പോള്‍ മനസിലായെന്ന് ട്വീറ്റ്

ഒടുവില്‍ മാപ്പ് ചോദിച്ച് കെആര്‍കെ രംഗത്ത്. രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനേക്കുറിച്ചും ഭീമനായി മോഹന്‍ലാല്‍ അഭിനിയിക്കുന്നതിനേക്കുറിച്ചുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ മോഹന്‍ലാലിനെ പരിഹസിച്ച കമാല്‍ ആര്‍. ഖാന്‍ എന്ന കെആര്‍കെ പുതിയ ട്വീറ്റിലാണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ഛോട്ടാഭീം എന്നു വിളിച്ചതില്‍ ഖേദിക്കുന്നു. താങ്കളെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു. ഇപ്പോളാണ് താങ്കള്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറാണെന്ന് തനിക്ക് മനസിലായതെന്നുമാണ് ട്വീറ്റിലുള്ളത്. ഈ സന്ദേശത്തിലും പ്രതികരണങ്ങളുമായി മലയാളികള്‍ എത്തിയിട്ടുണ്ട്.

ക്ഷമാപണത്തെയും ആരാധകര്‍ സംശയത്തോടെയാണ് കാണുന്നത്. ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയില്‍ പരിഹാസമുണ്ടോ എന്ന സംശയമുള്ളതിനാല്‍ കെആര്‍കെ നാടകം കളിക്കുകയാണെന്ന അഭിപ്രായവും ചിലര്‍ പറയുന്നുണ്ട്. കാത്തിരിക്കാന്‍ തയ്യാറാണെന്നും അല്ലെങ്കില്‍ അടുത്ത പൊങ്കാല തുടങ്ങാമെന്നും ഒരു ആാരാധകന്‍ കുറിച്ചു. മോഹന്‍ലാലിനെ പരിഹസിച്ചതോടെ കെആര്‍കെയുടെ ട്വീറ്റുകളില്‍ മലയാളികള്‍ പൊങ്കാല ആരംഭിച്ചിരുന്നു. ആക്രമണം രൂക്ഷമാകുമ്പോളും പ്രകോപനവുമായി വീണ്ടും എത്തിയ കെആര്‍കെ ഒടുവില്‍ തന്റെ ട്വിറ്ററിന് ഇത്രയം ഫോളോവര്‍മാരെ ലഭിച്ചതിന്റെ സന്തോഷവും അറിയിച്ചിരുന്നു.

ട്വീറ്റ് കാണാം