തല വിജയ് വയസനെന്ന് കെആര്‍കെ; പൊങ്കാലയുമായി വിജയ്, അജിത് ആരാധകര്‍

മോഹന്ലാലിനെ ഛോട്ടാഭീം എന്നു വിളിച്ച് ട്വീറ്റ് ചെയ്ത കെആര്കെയെ ആരും മറന്നുകാണില്ല. കമാല് ആര്. ഖാന് എന്ന കെആര്കെയുടെ ഏറ്റവും പുതിയ ഇര തമിഴ് സൂപ്പര് താരം അജിത് ആണ്. അജിത്തിന്റെ സോള്ട്ട് ആന്ഡ് പെപ്പര് ലുക്കിനെ വയസന് എന്ന് വിളിച്ചാണ് കെആര്കെ പരിഹസിച്ചത്. താങ്കളെപ്പോലെയുള്ള വയസന് നടന്മാര് ബോളിവുഡില് അച്ഛന് വേഷങ്ങളാണ് ചെയ്യാറുള്ളതെന്നും താങ്കളെ നായകനായി തമിഴ്നാട്ടുകാര് സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കെആര്കെ ട്വീറ്റ് ചെയ്തു.
 | 

തല വിജയ് വയസനെന്ന് കെആര്‍കെ; പൊങ്കാലയുമായി വിജയ്, അജിത് ആരാധകര്‍

മോഹന്‍ലാലിനെ ഛോട്ടാഭീം എന്നു വിളിച്ച് ട്വീറ്റ് ചെയ്ത കെആര്‍കെയെ ആരും മറന്നുകാണില്ല. കമാല്‍ ആര്‍. ഖാന്‍ എന്ന കെആര്‍കെയുടെ ഏറ്റവും പുതിയ ഇര തമിഴ് സൂപ്പര്‍ താരം അജിത് ആണ്. അജിത്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനെ വയസന്‍ എന്ന് വിളിച്ചാണ് കെആര്‍കെ പരിഹസിച്ചത്. താങ്കളെപ്പോലെയുള്ള വയസന്‍ നടന്‍മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യാറുള്ളതെന്നും താങ്കളെ നായകനായി തമിഴ്‌നാട്ടുകാര്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു.

വിജയ് ഉള്‍പ്പെടെ മറ്റ് താരങ്ങളുടെ ആരാധകരുടെ പിന്തുണ പ്രതീക്ഷിച്ചാകണം കെആര്‍കെ ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങിയത്. പക്ഷേ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് തലയെ കളിയാക്കിയ കെആര്‍കെയ്ക്ക് പൊങ്കാലയിടാന്‍ മുന്നിലുള്ളതും ഇളയദളപതിയുടെ ആരാധകര്‍ തന്നെ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിജയ്, അജിത്ത് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു.

ഇതേത്തുടര്‍ന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അജിത് രംഗത്തെത്തിയിരുന്നു. തന്റെ പേരില്‍ പോരടിക്കുന്ന ഫാന്‍പേജുകളും ഗ്രൂപ്പുകളും നിയമനടപടി നേരിടുമെന്നായിരുന്നു അജിത്തിന്റെ മുന്നറിയിപ്പ്. വിജയും സമാന നിലപാടാണ് എടുത്തത്. അതിനു ശേഷമാണ് കെആര്‍കെയുടെ പരിഹാസം പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ തല ആരാധകരും വിജയ് ആരാധകരും ഒറ്റക്കെട്ടായാണ് കെആര്‍കെയ്ക്ക് പൊങ്കാലയിടുന്നത്. മോഹന്‍ലാലിനെ ഛോട്ടാഭീം എന്നു വിളിച്ചപ്പോള്‍ നേരിടാന്‍ മമ്മൂട്ടി ആരാധകരായിരുന്നു മുന്നിലുണ്ടായിരുന്നത്. ദക്ഷിണേന്ത്യന്‍ താരങ്ങളെ അവജ്ഞയോടെ കാണുന്ന സമീപനമാണ് കെആര്‍കെ സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇത്തരം ആക്രമങ്ങള്‍ ചോദിച്ചു വാങ്ങുന്നതിലൂടെ നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇയാള്‍ നേടാന്‍ ശ്രമിക്കുന്നതതെന്നും ചിലര്‍ പറയുന്നു.