ബാഹുബലി 2 കാര്‍ട്ടൂണ്‍ സിനിമ! അധിക്ഷേപവുമായി കെആര്‍കെ

പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ബാഹുബലി 2 കാര്ട്ടൂണ് സിനിമയാണെന്ന് കെആര്കെ. താന് തിയറ്ററിലെത്തിയത് സിനിമ കാണാനാണെന്നും ബാഹുബലി 2 എന്ന പേരിലുള്ള കാര്ട്ടൂണ് കാണാനല്ലെന്നുമാണ് വിവാദനായകനായ കമാല് ആര്.ഖാന് ട്വീറ്റ് ചെയ്തത്. ഇതെന്ത് അശ്ലീലമാണെന്നും ട്വിറ്ററിലൂടെ കെആര്കെ പറയുന്നു.
 | 

 

ബാഹുബലി 2 കാര്‍ട്ടൂണ്‍ സിനിമ! അധിക്ഷേപവുമായി കെആര്‍കെപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ബാഹുബലി 2 കാര്‍ട്ടൂണ്‍ സിനിമയാണെന്ന് കെആര്‍കെ. താന്‍ തിയറ്ററിലെത്തിയത് സിനിമ കാണാനാണെന്നും ബാഹുബലി 2 എന്ന പേരിലുള്ള കാര്‍ട്ടൂണ്‍ കാണാനല്ലെന്നുമാണ് വിവാദനായകനായ കമാല്‍ ആര്‍.ഖാന്‍ ട്വീറ്റ് ചെയ്തത്. ഇതെന്ത് അശ്ലീലമാണെന്നും ട്വിറ്ററിലൂടെ കെആര്‍കെ പറയുന്നു.

ഇത്രയും മോശം സിനിമ ചെയ്ത രാജമൗലിക്ക് മോശം സംവിധായകനുള്ള അവാര്‍ഡ് നല്‍കണമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തിട്ടുണ്ട്. കെആര്‍കെയുടെ അധിക്ഷേപത്തിനെതിരെ ഇതിയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാല്‍ ശരിയാകില്ല എന്നും പറഞ്ഞ്‌കൊണ്ട് വിമര്‍ശനവുമായി നിരവധി പേരെത്തിയിട്ടുണ്ട്.

നേരത്തെ രണ്ടാമൂഴത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിനെതിരെ ട്വീറ്റ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ ഇയാള്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുകയും തുടര്‍ന്ന് കെആര്‍കെ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റാനും അതിലൂടെ റേറ്റിംഗ് ഉയര്‍ത്താനുമുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്ന വാദവും ഉയരുന്നുണ്ട്.