ഫിറ്റ്‌നസ് ചലഞ്ച്; മോഡിക്ക് കുമാരസ്വാമിയുടെ ട്രോള്‍ പരിഹാസം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്നസ് ചലഞ്ച് വീഡോയോയെ ട്രോളി കര്ണാടക മുഖ്യമന്ത്രി കുമാരസ്വാമി. കേന്ദ്ര കായിക മന്ത്രി രാജ്യവര്ധന് സിംഗ് റാത്തോഡ് തുടങ്ങി വെച്ച ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത മോഡിയെ സോഷ്യല് മീഡിയയും കണക്കിന് പരിഹസിക്കുന്നുണ്ട്. കുമാരസ്വാമിയെ ചലഞ്ച് ചെയ്ത മോഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായിട്ടായിരുന്നു കുമാരസ്വാമിയുടെ പരോക്ഷ പരിഹാസം.
 | 

ഫിറ്റ്‌നസ് ചലഞ്ച്; മോഡിക്ക് കുമാരസ്വാമിയുടെ ട്രോള്‍ പരിഹാസം

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്‌നസ് ചലഞ്ച് വീഡോയോയെ ട്രോളി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങി വെച്ച ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോഡിയെ സോഷ്യല്‍ മീഡിയയും കണക്കിന് പരിഹസിക്കുന്നുണ്ട്. കുമാരസ്വാമിയെ ചലഞ്ച് ചെയ്ത മോഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായിട്ടായിരുന്നു കുമാരസ്വാമിയുടെ പരോക്ഷ പരിഹാസം.

”എന്റെ ആരോഗ്യം സംബന്ധിച്ച് താങ്കള്‍ക്ക് ഇത്രയും ഉത്കണ്ഠ ഉണ്ടെന്നറിഞ്ഞതില്‍ ഏറെ സന്തോഷം. ഫിസിക്കല്‍ ഫിറ്റ്നെസ് എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. യോഗയും ട്രെഡ്മിലും എന്റെ ഡെയ്ലി വര്‍ക്കൗട്ടിന്റെ ഭാഗവുമാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ഉത്കണ്ഠ സംസ്ഥാനത്തിന്റെ ഡവലപ്മെന്റ് ഫിറ്റ്നെസുമായി ബന്ധപ്പെട്ടാണ്. അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു” എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.

വിരാട് കൊഹ്‌ലിയാണ് പ്രധാനമന്ത്രിയെ ഫിറ്റ്‌നസ് ചലഞ്ചിന് ക്ഷണിച്ചത്. അതിന് മറുപടിയായി ഇന്ന് മോഡി വ്യായാമം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു. പോസ്റ്റിനോടപ്പം കുമാരസ്വാമിയെ ചലഞ്ച് ചെയ്യുകയുമായിരുന്നു. കുമാരസ്വാമിയുടെ ട്രോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്ന വീഡിയോ ആണ് മോഡി പോസ്റ്റ് ചെയ്തത്.