ചോദ്യമുനയില്‍ അര്‍ണാബ് ഗോസ്വാമിയെ നിര്‍ത്തിയ കുനാല്‍ കമ്രയ്ക്ക് വിമാന യാത്രാ വിലക്ക്

വിമാന യാത്രക്കിടെ കണ്ടുമുട്ടിയ അര്ണാബ് ഗോസ്വാമിയെ ചോദ്യമുനയില് നിശബ്ദനാക്കിയ സ്റ്റാന്ഡ് അപ് കൊമേഡിയന് കുനാല് കമ്രയ്ക്ക് യാത്രാവിലക്ക്.
 | 
ചോദ്യമുനയില്‍ അര്‍ണാബ് ഗോസ്വാമിയെ നിര്‍ത്തിയ കുനാല്‍ കമ്രയ്ക്ക് വിമാന യാത്രാ വിലക്ക്

ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ കണ്ടുമുട്ടിയ അര്‍ണാബ് ഗോസ്വാമിയെ ചോദ്യമുനയില്‍ നിശബ്ദനാക്കിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക്. ഇന്‍ഡിഗോ എയര്‍ലൈന്‍സും എയര്‍ഇന്ത്യയുമാണ് കുനാലിന് വിലക്കേര്‍പ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് കുനാലിന് ആറ് മാസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ഇന്‍ഡിഗോ ട്വിറ്ററില്‍ വിശദീകരിക്കുന്നത്. ഈ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ കുനാലിനെ മറ്റ് കമ്പനികളും വിലക്കണമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം അനുസരിച്ചാണ് എയര്‍ ഇന്ത്യയുടെ നടപടി.

വിമാനത്തിനുള്ളില്‍ വെച്ച് മറ്റൊരു യാത്രക്കാരനെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിനാണ് വിലക്ക്. ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചായിരുന്നു കുനാല്‍ കമ്ര അര്‍ണാബിനെ ചോദ്യം ചെയ്തത്. അര്‍ണാബ് ചര്‍ച്ചാ പരിപാടിയില്‍ ചോദ്യം ഉന്നയിക്കുന്ന അതേ മാതൃകയില്‍ കുനാല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. താങ്കള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ അതോ ദേശീയവാദിയാണോ എന്നായിരുന്നു ചോദ്യങ്ങള്‍. ചോദ്യങ്ങളോട് പ്രതികരിക്കാതെ അര്‍ണാബ് മൗനമായി ഇരിക്കുകയായിരുന്നു.

കമ്ര ചിത്രീകരിച്ച ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടു. ധ്രുവ് രാഥി ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

I did it for my hero…I did it for Rohit

Posted by Kunal Kamra on Tuesday, January 28, 2020