എൽ ആന്റ് ടി കമ്പനി രാജ്യത്ത് അയ്യായിരം കക്കൂസുകൾ നിർമ്മിക്കും

പ്രമുഖ നിർമ്മാണ കമ്പനിയായ എൽ ആന്റ ടി രാജ്യത്ത് അയ്യായിരം കക്കൂസുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ)യുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയാണിതെന്ന് കമ്പനി അധികൃതർ അറിയിച്ചു. രാജ്യത്ത് ശുചിത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച 'സ്വഛ് ഭാരത് പദ്ധതി' പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്തുണ എന്ന നിലയിലാണ് സി എസ് ആർ സംരംഭവുമായി മുന്നോട്ട് വരുന്നതെന്നും കമ്പനി പറയുന്നു.
 | 

എൽ ആന്റ് ടി കമ്പനി രാജ്യത്ത് അയ്യായിരം കക്കൂസുകൾ നിർമ്മിക്കും

ന്യൂഡൽഹി: പ്രമുഖ നിർമ്മാണ കമ്പനിയായ എൽ ആന്റ ടി രാജ്യത്ത് അയ്യായിരം കക്കൂസുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ)യുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയാണിതെന്ന് കമ്പനി അധികൃതർ അറിയിച്ചു. രാജ്യത്ത് ശുചിത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘സ്വഛ് ഭാരത് പദ്ധതി’ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്തുണ എന്ന നിലയിലാണ് സി എസ് ആർ സംരംഭവുമായി മുന്നോട്ട് വരുന്നതെന്നും കമ്പനി പറയുന്നു.

എൽ ആന്റ് ടി കമ്പനിയും എൽ ആന്റ് ടി ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് സംരംഭത്തിന് തുടക്കം കുറിക്കുക. ജല വിതരണം, ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. തുടക്കത്തിൽ 2000 ത്തോളം കക്കൂസുകൾ നിർമ്മിക്കാനാണ് തീരുമാനം. പിന്നീട് അത് അയ്യായിരമാക്കി ഉയർത്തുമെന്നും കമ്പനി അറിയിച്ചു.