”ആ കത്ത് എന്റേതല്ല, പക്ഷേ, ആരോഗ്യ വിവരം ശരിയാണ്”; രാഷ്ട്രീയ പ്രവേശന വാര്‍ത്തയില്‍ രജനികാന്ത്

കോവിഡ് വ്യാപനവും പ്രായധിക്യവും കാരണം രാഷ്ട്രീയ പ്രവേശനം ഉടന് ഉണ്ടാവില്ലെന്ന കത്ത് തന്റേതല്ലെന്ന് രജനികാന്ത്.
 | 
”ആ കത്ത് എന്റേതല്ല, പക്ഷേ, ആരോഗ്യ വിവരം ശരിയാണ്”; രാഷ്ട്രീയ പ്രവേശന വാര്‍ത്തയില്‍ രജനികാന്ത്

കോവിഡ് വ്യാപനവും പ്രായധിക്യവും കാരണം രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാവില്ലെന്ന കത്ത് തന്റേതല്ലെന്ന് രജനികാന്ത്. കത്ത് തന്റേതല്ലെങ്കില്‍ അതില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യ വിവരങ്ങളും ഡോക്ടര്‍മാരുടെ ഉപദേശത്തെ കുറിച്ചുള്ള പരാമര്‍ശവും ശരിയാണെന്ന് താരം സമ്മതിച്ചു. രജനി മക്കള്‍ മന്‍ട്രവുമായി ചര്‍ച്ച ചെയ്ത് ശരിയായ സമയത്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന് രജനി വ്യക്തമാക്കി.

താരത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു കത്താണ് വീണ്ടും രജനിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചകളില്‍ കൊണ്ടുവന്നത്. വൃക്കരോഗമുള്ളതിനാല്‍ ഡോക്ടര്‍മാരുടെ വിലക്കുണ്ടെന്ന് കത്തില്‍ പരാമര്‍ശിച്ചിരുന്നു. പ്രായാധിക്യവും കോവിഡ് വ്യാപനം രൂക്ഷമായതും മൂലം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തുകയാണെന്ന് രജനി അണികള്‍ക്ക് കത്ത് നല്‍കിയെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ താരം മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.