ഹൃദയാഘാതം; കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് റിപ്പോര്‍ട്ട്

ക്രിക്കറ്റ് ഇതിഹാസം കപില് ദേവിനെ ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 
ഹൃദയാഘാതം; കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപിലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും വിവരമുണ്ട്. മാധ്യമപ്രവര്‍ത്തക ടീന താക്കര്‍ ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. കപിലിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ പ്രമുഖനായ കപില്‍ ദേവ് ക്യാപ്റ്റനായുള്ള ടീമാണ് ഇന്ത്യക്ക് വേണ്ടി ആദ്യം ലോകകപ്പ് നേടിയത്. 131 ടെസ്റ്റുകളില്‍ നിന്ന് 5248 റണ്ണുകളും 434 വിക്കറ്റുകളും നേടി. 225 ഏകദിനങ്ങളാണ് അദ്ദേഹം കളിച്ചത്. 253 വിക്കറ്റുകളും 3783 റണ്‍സുമാണ് ഏകദിന മാച്ചുകളില്‍ നിന്ന് കപില്‍ സ്വന്തം പേരില്‍ കുറിച്ചത്.

1994ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നിട് 1999ല്‍ ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തെത്തി. പക്ഷേ അദ്ദേഹത്തിന് കീഴില്‍ ഒരു ടെസ്റ്റ് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളു. ന്യൂസിലന്‍ഡിന് എതിരെ ഇന്ത്യയില്‍ വെച്ച് നടന്ന മത്സരമായിരുന്നു അത്. ഓസ്‌ട്രേലിയക്കും സൗത്ത് ആഫ്രിക്കയ്ക്കും എതിരെ നടന്ന പരമ്പരകളില്‍ ഒരു മത്സരവും വിജയിക്കാന്‍ സാധിച്ചില്ല. പിന്നീട് ഒത്തുകളി വിവാദത്തില്‍ അദ്ദേഹത്തിന് കോച്ച് സ്ഥാനം രാജിവെക്കേണ്ടി വന്നു. അതിന് ശേഷം കപില്‍ ദേവ് കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു.