ജയലളിതയുടെ എസ്‌റ്റേറ്റിൽ നിന്ന് പുള്ളിപ്പുലിയെ പിടികൂടി

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ നിന്ന് പുള്ളിപ്പുലിയെ പിടികൂടി. നീലഗിരിയിലെ കോടനാട് എസ്റ്റേറ്റിൽ നിന്നും നാല് വയസ് പ്രായമുള്ള പെൺപുലിയെയാണ് വനം വകുപ്പ് അധികൃതർ പിടിച്ചത്.
 | 

ജയലളിതയുടെ എസ്‌റ്റേറ്റിൽ നിന്ന് പുള്ളിപ്പുലിയെ പിടികൂടി
ചെന്നൈ:
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്‌റ്റേറ്റിൽ നിന്ന് പുള്ളിപ്പുലിയെ പിടികൂടി. നീലഗിരിയിലെ കോടനാട് എസ്‌റ്റേറ്റിൽ നിന്നും നാല് വയസ് പ്രായമുള്ള പെൺപുലിയെയാണ് വനം വകുപ്പ് അധികൃതർ പിടിച്ചത്. ദിവസങ്ങൾക്ക് മുൻപ് എസ്റ്റേറ്റിലെ തൊഴിലാളിൾ ബംഗ്ലാവിനു സമീപം പുലിയെ കണ്ടെന്ന വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.

അലഞ്ഞു നടന്നിരുന്ന പുലി ഇവിടെയുള്ള ചില കന്നുകാലികളെ കൊന്നു തിന്നതായി പ്രദേശവാസികൾ പരാതി പറഞ്ഞിരുന്നു. തുടർന്നു വനം വകുപ്പ് അധികൃതർ പ്രദേശത്തു നാലു ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം നടത്തിയിരുന്നു. എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്തും എസ്‌റ്റേറ്റിന്റെ അതിർത്തിയിലുമായി മൂന്നിടത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി ബംഗ്ലാവിന് സമീപത്ത് വച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങുകയായിരുന്നു. തുടർന്ന് പുള്ളിപ്പുലിയെ അപ്പർ ഭവാനി വനത്തിലേക്കു തുറന്നുവിട്ടു. വേനൽക്കാലത്ത് ജയലളിത താമസിക്കാനെത്തുന്നതു കോടനാട് എസ്‌റ്റേറ്റിലെ ബംഗ്ലാവിലാണ്.