കഴിയുന്നത് പ്രാണഭയത്തില്‍, ആരും സഹായത്തിനില്ല; ഗ്രാമം വിടുകയാണെന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബം

ന്യൂഡല്ഹി: ഗ്രാമത്തില് പ്രാണഭയത്തോടെയാണ് കഴിയുന്നതെന്നും ഗ്രാമം വിടുകയാണെന്നും ഹാഥ്റസില് ബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീതിയോടെയാണ് ഗ്രാമത്തി്ല് കഴിയുന്നത്. ദുരന്തത്തിന് ശേഷം ഗ്രാമവാസികള് ആരും സഹായിക്കാന് തയ്യാറാകുന്നില്ലെന്ന് പെണ്കുട്ടിയുടെ പിതാവും സഹോദരനും പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു. ഹാഥ്റസിലെ ഭൂല്ഗഡി ഗ്രാമത്തിലാണ് ഇവര് താമസിക്കുന്നത്. ഗ്രാമവാസികളില് നിന്ന് നിരന്തരം കുറ്റപ്പെടുത്തലുകളാണ് തങ്ങള് നേരിടുന്നത്. ഇവിടെ ജീവിക്കാന് മറ്റു മാര്ഗ്ഗങ്ങളൊന്നും കാണുന്നില്ല. മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്നാണ് കരുതുന്നതെന്നും അവര് കൂട്ടിച്ചേര്ത്തു. കഷ്ടപ്പെട്ട്
 | 
കഴിയുന്നത് പ്രാണഭയത്തില്‍, ആരും സഹായത്തിനില്ല; ഗ്രാമം വിടുകയാണെന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബം

ന്യൂഡല്‍ഹി: ഗ്രാമത്തില്‍ പ്രാണഭയത്തോടെയാണ് കഴിയുന്നതെന്നും ഗ്രാമം വിടുകയാണെന്നും ഹാഥ്‌റസില്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീതിയോടെയാണ് ഗ്രാമത്തി്ല്‍ കഴിയുന്നത്. ദുരന്തത്തിന് ശേഷം ഗ്രാമവാസികള്‍ ആരും സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാഥ്‌റസിലെ ഭൂല്‍ഗഡി ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഗ്രാമവാസികളില്‍ നിന്ന് നിരന്തരം കുറ്റപ്പെടുത്തലുകളാണ് തങ്ങള്‍ നേരിടുന്നത്. ഇവിടെ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണുന്നില്ല. മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഷ്ടപ്പെട്ട് അധ്വാനിച്ചാണ് ഇവിടെ ഞങ്ങള്‍ ജീവിച്ചത്. മറ്റെവിടെ ചെന്നാലും അങ്ങനെ തന്നെ ജീവിക്കാമെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു.

സാഹചര്യങ്ങള്‍ വളരെ മോശമാണ്. ഞങ്ങള്‍ക്കു മേലുള്ള സമ്മര്‍ദ്ദവും അത്ര കടുത്തതായതിനാല്‍ ഗ്രാമം വിടേണ്ടി വരികയാണ്യ അഭ്യൂഹങ്ങളാണ് പലരും പറഞ്ഞു പരത്തുന്നത്. തന്റെ ഏറ്റവും ഇളയ സഹോദരന് പോലും കൊലപാതക ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കി. ദുരന്തത്തിന് ശേഷം ഗ്രാമവാസികള്‍ ആരും തങ്ങളെ അന്വേഷിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ഇളയ സഹോദരന്‍ പറഞ്ഞത്.