ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി; നിയന്ത്രണങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍

ലോക്ക് ഡൗണ് ജൂണ് 30 വരെ നീട്ടി.
 | 
ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി; നിയന്ത്രണങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. നിയന്ത്രണങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ജൂണ്‍ 8 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ആരാധനാലയങ്ങളും തുറക്കാം. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തുവിടും.

രണ്ടാം ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് തീരുമാനം എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളുമായി കൂടിയാലോചിച്ച് സാമൂഹിക അകലം പാലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം.

അന്താരാഷ്ട്ര യാത്രകളും മെട്രോ സര്‍വീസുകളും പുനരാരംഭിക്കുന്നതാണ് മൂന്നാം ഘട്ടം. ജിമ്മുകള്‍, പാര്‍ക്കുകള്‍, സിനിമാ തീയേറ്ററുകള്‍ തുടങ്ങിയവ തുറക്കുന്നത് ഈ ഘട്ടത്തിലായിരിക്കും. രാത്രി 9 മണി മുതല്‍ രാവിലെ 5 മണിവരെയുള്ള നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി തുടരും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി.