ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടും? സൂചന നല്‍കി പ്രധാനമന്ത്രി

രാജ്യത്ത് ഏര്പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ് ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന.
 | 
ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടും? സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ഇതേക്കുറിച്ച് സൂചന നല്‍കി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച പ്രധാനമന്ത്രി രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നുണ്ട്. ഇതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിരവധി സംസ്ഥാനങ്ങളും വിദഗ്ദ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ സൂചന നല്‍കി.