Wednesday , 19 September 2018
News Updates

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കസ്റ്റഡി മരണനിരക്ക് ഉയരുന്നു; മുന്നില്‍ ഉത്തര്‍പ്രദേശ്

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കസ്റ്റഡി മരണനിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 2017-18 കാലയളവില്‍ യുപിയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ചത് 374 പേരാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിരക്കാണിത്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ നിലയും വ്യത്യസ്ഥമല്ല. മഹാരാഷ്ട്രയില്‍ ഇതേ കാലഘട്ടത്തില്‍ മരണപ്പെട്ടത് 137 പേരാണ്.

കസ്റ്റഡി മരണങ്ങള്‍ മിക്കതും പോലീസുകാരുടെ പീഡനങ്ങള്‍ മൂലമുണ്ടാകുന്നതാണ്. ചില കേസുകളില്‍ കൊലപാതക്കുറ്റം വരെ പോലീസുകാര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശില്‍ സമീപകാലത്ത് കൊല്ലപ്പെട്ടിരിക്കുന്നത് 113 പേരാണ്. കണക്കുകളെക്കാള്‍ എത്രയോ മടങ്ങ് ആളുകള്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് കസ്റ്റഡി മരണങ്ങളുടെ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.

ബീഹാര്‍(109), രാജസ്ഥാന്‍ (89) തമിഴ്നാട്(76) ഗുജറാത്ത്(61) ഒഡീഷ (56) ജാര്‍ഖണ്ഡ് (55) ഛത്തീസ്ഗഡ് (54) ഹരിയാന (48) ഡല്‍ഹി (47) അസം (37) ആന്ധ്രാപ്രദേശ് (35) ഉത്തരാഖണ്ഡ്,തെലങ്കാന (17), കര്‍ണാടക (15) ഹിമാചല്‍പ്രദേശ് (8) അരുണാചല്‍ പ്രദേശ്,ത്രിപുര (6) ജമ്മുകശ്മീര്‍, മോഘാലയ (4) മിസോറാം(3) മണിപ്പൂര്‍, ചണ്ഡീഗഡ്, സിക്കിം, നാഗാലാന്റ് (2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്. 2017-18 കാലഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ കസ്റ്റഡി മരണനിരക്ക് പരിശോധിച്ചാല്‍ ശരാശരി ദിനംപ്രതി 5 മരണങ്ങള്‍ സംഭവിച്ചതായി ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.

Topics:

DONT MISS