ലൗ ജിഹാദ് ക്യാമ്പയിന് കരീനയുടെ ചിത്രം; വിഎച്ച്പിയുടെ നടപടി വിവാദത്തിൽ

ന്യൂഡൽഹി: മുസ്ലിം യുവാക്കളെ വിവാഹം ചെയ്ത് മതം മാറിയ യുവതികളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കരീന കപൂറിന്റെ ചിത്രം ഉപയോഗിച്ച് വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗ്ഗാവാഹിനിയുടെ ക്യാമ്പയിൻ. ഘർ വാപ്പസി കാമ്പെയ്ൻസ് ലവ് ജിഹാദ് എന്നാണ് ദുർഗ്ഗാവാഹിനിയുടെ ക്യാമ്പയിന്റെ പേര്. ദുർഗ്ഗാവാഹിനിയുടെ മുഖമാസികയായ ഹിമാലയ വാഹിനിയിലാണ് കരീന കപൂറിന്റെ ചിത്രം ഉൾക്കൊള്ളിച്ച ലേഖനം പ്രത്യക്ഷപ്പെട്ടത്. മാസികയുടെ കവർ ചിത്രത്തിൽ കരീനയുടെ ചിത്രം മോർഫ് ചെയ്തു ഉപയോഗിച്ചത് ഇതിനകം വിവാദമായിട്ടുണ്ട്. ചിത്രം പ്രസിദ്ധീകരിച്ചതിനെതിരേ കരീനയുടെ ഭർത്താവ് സെയ്ഫ് അലിഖാൻ രംഗത്തെത്തി.
 | 
ലൗ ജിഹാദ് ക്യാമ്പയിന് കരീനയുടെ ചിത്രം; വിഎച്ച്പിയുടെ നടപടി വിവാദത്തിൽ

ന്യൂഡൽഹി: മുസ്‌ലിം യുവാക്കളെ വിവാഹം ചെയ്ത് മതം മാറിയ യുവതികളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കരീന കപൂറിന്റെ ചിത്രം ഉപയോഗിച്ച് വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗ്ഗാവാഹിനിയുടെ ക്യാമ്പയിൻ. ഘർ വാപ്പസി കാമ്പെയ്ൻസ് ലവ് ജിഹാദ് എന്നാണ് ദുർഗ്ഗാവാഹിനിയുടെ ക്യാമ്പയിന്റെ പേര്. ദുർഗ്ഗാവാഹിനിയുടെ മുഖമാസികയായ ഹിമാലയ വാഹിനിയിലാണ് കരീന കപൂറിന്റെ ചിത്രം ഉൾക്കൊള്ളിച്ച ലേഖനം പ്രത്യക്ഷപ്പെട്ടത്.

മാസികയുടെ കവർ ചിത്രത്തിൽ കരീനയുടെ ചിത്രം മോർഫ് ചെയ്തു ഉപയോഗിച്ചത് ഇതിനകം വിവാദമായിട്ടുണ്ട്. ചിത്രം പ്രസിദ്ധീകരിച്ചതിനെതിരേ കരീനയുടെ ഭർത്താവ് സെയ്ഫ് അലിഖാൻ രംഗത്തെത്തി. ദുർഗ്ഗാവാഹിനിയുടെ നടപടി പരിഹാസ്യമാണെന്നും എന്നാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും സെയ്ഫ് പറഞ്ഞു. ഇത്തരം ആശയങ്ങൾ ഇന്ത്യയുടെ നാശത്തിനു വേണ്ടിയാണ്. അവയെ അപലപിക്കേണ്ടത് ആവശ്യമാണെന്നും സെയ്ഫ് പറഞ്ഞു.

കരീന സെലിബ്രിറ്റി ആയതുകൊണ്ടാണ് അവരുടെ ചിത്രം ഉപയോഗിച്ചതെന്ന് മാസികയുടെ ഇന്ത്യൻ മേഖലാ കോ ഓഡിനേറ്റർ രജനി തുക്രൽ പറഞ്ഞു. യുവാക്കൾ താരങ്ങളെ അനുകരിക്കാൻ സാധ്യത കൂടുതലായതിനാലാണ് കരീനയുടെ ചിത്രമുപയോഗിച്ചിരിക്കുന്നത്. കരീനയെ പോലെയൊരു താരത്തിന് മതം മാറാമെങ്കിൽ തങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂടായെന്നാവും യുവാക്കൾ ചിന്തിച്ചേക്കും. മതപരിവർത്തനം മൂലമാണ് രാജ്യം വിഭജിക്കപ്പെട്ടത്. പ്രണയത്തിൽ വീണ ഒരു പെൺകുട്ടി അബദ്ധവശാൽ മതംമാറുകയും പിന്നീട് സ്വന്തം വിശ്വാസത്തിൽ തിരിച്ചെത്താൻ ആഗ്രഹിച്ചാൽ അത് അവളുടെ അവകാശമല്ലെന്ന് പറയാനാവുമോ എന്നും തുക്രൽ പറയുന്നു.

ഹിമാചലിൽ ലൗ ജിഹാദ് ഗുരുതരമായ പ്രശ്‌നമാണെന്ന് പറയുന്ന തുക്രാൽ ദുർഗാ വാഹിനി 3,000 ഗ്രാമങ്ങളിൽ ബോധവൽക്കരണം നടത്തുമെന്നും ആഗ്രഹിക്കുന്നവരെ സ്വന്തം മതത്തിൽ തിരികെയെത്തിക്കുമെന്നും വ്യക്തമാക്കി. ഒരു സ്ത്രീ ലവ് ജിഹാദിൽ കുടുങ്ങി മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത് മുസ്‌ലിം ആയി മാറി ഇപ്പോൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ എന്താണു തെറ്റെന്നും തുക്രൽ മാസികയുടെ മുഖപ്രസംഗത്തിൽ ചോദിക്കുന്നു.