പാചക വാതക വില വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്ദ്ധിപ്പിച്ചു.
 | 
പാചക വാതക വില വര്‍ദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പാചക വാതക വില വര്‍ദ്ധിപ്പിച്ചു. 11.50 രൂപയാണ സിലിന്‍ഡറിന് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വില സംസ്ഥാനത്ത് 597 രൂപയായി. വര്‍ദ്ധിപ്പിച്ച തുക സബ്‌സിഡിയായി നല്‍കും.

വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന് 109 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിന്‍ഡറിന്റെ വില 1125 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് രാജ്യത്ത് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ വിശദീകരിക്കുന്നത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധന ബാധകമാകില്ല. കഴിഞ്ഞ മൂന്ന് മാസം വിലയിടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ മാസം പാചക വാതക വില വര്‍ദ്ധിച്ചത്.