പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധന

രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി.
 | 
പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് എല്‍പിജി വിലയില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. 3.50 രൂപയാണ് ഈ മാസം വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഇതോടെ 14.2 കിലോയുടെ ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 603 രൂപയായി.

വര്‍ദ്ധിപ്പിച്ച നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ 594 രൂപയും കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ചെന്നൈയില്‍ 610.50 രൂപയുമാണ് പുതിയ വില. മെയ് മാസത്തില്‍ ഗ്യാസ് വില കുറച്ചിരുന്നു. 744 രൂപയില്‍ നിന്ന് 581 രൂപയായാണ് കുറച്ചത്. പിന്നീട് ജൂണില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.