2016 ജൂലൈക്ക് ശേഷം പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചത് 19 തവണ

2016 ജൂലൈക്ക് ശേഷമുള്ള 16 മാസങ്ങള്ക്കിടെ പാചകവാതകത്തിന് വില വര്ദ്ധിപ്പിച്ചത് 19 തവണയെന്ന് റിപ്പോര്ട്ട്. സബ്സിഡി ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പാചക വാതകത്തിന് വില വര്ദ്ധിപ്പിക്കുന്നത്. ടൈംസ് നൗ ചാനലാണ് ഈ വിവരം പുറത്തു വിട്ടത്. ബുധനാഴ്ച നിലവില് വന്ന പുതുക്കിയ നിരക്കനുസരിച്ച് സബ്സിഡിയില്ലാത്ത ഗാര്ഹിക കണക്ഷനുകളില് ഗ്യാസിന് 93 രൂപ അധികം നല്കേണ്ടി വരും. സബ്സിഡിയുള്ള സിലിന്ഡറുകള്ക്ക് 4.56 രൂപയാണ് ഉയര്ന്നതെന്നും െൈടസ് നൗ പറയുന്നു.
 | 

2016 ജൂലൈക്ക് ശേഷം പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചത് 19 തവണ

ന്യൂഡല്‍ഹി: 2016 ജൂലൈക്ക് ശേഷമുള്ള 16 മാസങ്ങള്‍ക്കിടെ പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചത് 19 തവണയെന്ന് റിപ്പോര്‍ട്ട്. സബ്‌സിഡി ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പാചക വാതകത്തിന് വില വര്‍ദ്ധിപ്പിക്കുന്നത്. ടൈംസ് നൗ ചാനലാണ് ഈ വിവരം പുറത്തു വിട്ടത്. ബുധനാഴ്ച നിലവില്‍ വന്ന പുതുക്കിയ നിരക്കനുസരിച്ച് സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക കണക്ഷനുകളില്‍ ഗ്യാസിന് 93 രൂപ അധികം നല്‍കേണ്ടി വരും. സബ്‌സിഡിയുള്ള സിലിന്‍ഡറുകള്‍ക്ക് 4.56 രൂപയാണ് ഉയര്‍ന്നതെന്നും ടൈംസ് നൗ പറയുന്നു.

14 കിലോഗ്രാമുള്ള ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 491.13 രൂപയില്‍ നിന്ന് 495.69 രൂപയായി ഉയര്‍ന്നു. സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 743 രൂപയാണ് പുതുക്കിയ വില. വാണിജ്യ സിലിന്‍ഡറുകളുടെ വില 143 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 1268 രൂപയാണ് പുതുക്കിയ വില.

വരുന്ന മാര്‍ച്ചോടെ എല്‍പിജി സബ്‌സിഡി എടുത്ത് കളയാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് എല്ലാ മാസവും വില വര്‍ദ്ധിപ്പിക്കുന്നത്. ഇന്ധന വില ദിവസവും പുതുക്കാനുള്ള തീരുമാനത്തിനു ശേഷം ദിവസവും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.