മൃദുഹിന്ദുത്വ സമീപനങ്ങളെ തള്ളി മധ്യപ്രദേശ്; കോണ്‍ഗ്രസിന്റെ രഥയാത്ര സഞ്ചരിച്ച 17 മണ്ഡലങ്ങളില്‍ 13ലും തോറ്റു

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്ക്കെതിരെ മൃദുഹിന്ദുത്വ നിലപാടുകള്കൊണ്ട് തിരിച്ചടിക്കാനുള്ള കോണ്ഗ്രസിന്റെ ശ്രമങ്ങള് വിജയിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിന് മാസങ്ങള് ബാക്കിയുള്ളപ്പോള് തന്നെ രാഹുല് ഗാന്ധി നേരിട്ട് ഇടപെട്ട് സംസ്ഥാനത്തിന്റെ നേതൃത്വം കമല് നാഥിനെ ഏല്പ്പിച്ചിരുന്നു. കമല് നാഥ് മധ്യപ്രദേശില് പയറ്റിയ പ്രധാന രാഷ്ട്രീയ തന്ത്രവും മൃദുഹിന്ദുത്വ നിലപാടുകളിലൂന്നിയവയായിരുന്നു. പ്രചാരണ പരിപാടികളില് ജയ് ശ്രീറാം വിളികളുമായി കോണ്ഗ്രസ് അനുഭാവികളെത്തിയത് നേരത്തെ വാര്ത്തയായിരുന്നു.
 | 
മൃദുഹിന്ദുത്വ സമീപനങ്ങളെ തള്ളി മധ്യപ്രദേശ്; കോണ്‍ഗ്രസിന്റെ രഥയാത്ര സഞ്ചരിച്ച 17 മണ്ഡലങ്ങളില്‍ 13ലും തോറ്റു

ഭോപ്പാല്‍: ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ മൃദുഹിന്ദുത്വ നിലപാടുകള്‍കൊണ്ട് തിരിച്ചടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ട് സംസ്ഥാനത്തിന്റെ നേതൃത്വം കമല്‍ നാഥിനെ ഏല്‍പ്പിച്ചിരുന്നു. കമല്‍ നാഥ് മധ്യപ്രദേശില്‍ പയറ്റിയ പ്രധാന രാഷ്ട്രീയ തന്ത്രവും മൃദുഹിന്ദുത്വ നിലപാടുകളിലൂന്നിയവയായിരുന്നു. പ്രചാരണ പരിപാടികളില്‍ ജയ് ശ്രീറാം വിളികളുമായി കോണ്‍ഗ്രസ് അനുഭാവികളെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ‘രാംപഥ് വന്‍ഗമന്‍ യാത്ര’ നടന്നിരുന്നു. വനവാസക്കാലത്ത് ശ്രീരാമന്‍ സഞ്ചരിച്ചതായി കരുതുന്ന കേന്ദ്രങ്ങളെ കൂട്ടിയണക്കി രാമപഥമെന്ന തീര്‍ഥാടന പാതയൊരുക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ഹിന്ദു വിരുദ്ധരെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള കമല്‍ നാഥിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു രാംപഥ് വന്‍ഗമന്‍ യാത്ര. എന്നാല്‍ പദയാത്രയോട് ജനങ്ങള്‍ പ്രതികരിച്ചത് നേരെ വിപരീതമായിട്ടാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ രഥയാത്ര സഞ്ചരിച്ച 17 മണ്ഡലങ്ങളില്‍ 13ലും കനത്ത തോല്‍വിയേറ്റ് വാങ്ങി. വിജയിച്ച നാല് മണ്ഡലങ്ങളില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളുമായിരുന്നു. എന്നാല്‍ കമല്‍ നാഥിന്റെ മൃദു ഹിന്ദുത്വ മനോഭാവം ബി.ജെ.പിയുടെ ഹിന്ദു വിരുദ്ധ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതായിട്ടാണ് മറ്റു മേഖലകളിലെ ഫലം സൂചിപ്പിക്കുന്നത്. മാള്‍വ, ചമ്പല്‍ എന്നീ മേഖലകളില്‍ ബി.ജെ.പിയുടെ തോല്‍വി അവിശ്വസനീയമാണ്. മേഖലകളില്‍ കാലങ്ങളായി ആധിപത്യം സ്ഥാപിച്ചിരുന്ന ബി.ജെ.പിയെ തറപറ്റിച്ചത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങളാണ്.