ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ടാക്‌സി’ വികസിപ്പിച്ച് ‘തല’ അജിത്; വീഡിയോ കാണാം

ഇന്ത്യയിലെ ആദ്യത്തെ 'പറക്കും ടാക്സി' വികസിപ്പിച്ച് തെന്നിന്ത്യന് സൂപ്പര് താരം 'തല' അജിത്. അജിത് മേല്നോട്ടം വഹിക്കുന്ന മദ്രാസ് ഇന്സ്റ്റിയൂട്ട് ഓഫ് ടെക്നോളജി ഡ്രോണ് പ്രൊജക്ടായ ദക്ഷയാണ് പറക്കും ടാകസിയുടെ നിര്മ്മാതാക്കള്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡ്രോണ് ടാക്സിയാണിത്. നിലവില് ഒരാള്ക്ക് മാത്രം യാത്ര ചെയ്യാന് കഴിയുന്നവിധത്തിലാണ് ഡ്രോണ് ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 90 കിലോ ഭാരം വഹിക്കാന് ഇതിന് കഴിയും.
 | 
ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ടാക്‌സി’ വികസിപ്പിച്ച് ‘തല’ അജിത്; വീഡിയോ കാണാം

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ടാക്‌സി’ വികസിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ‘തല’ അജിത്. അജിത് മേല്‍നോട്ടം വഹിക്കുന്ന മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡ്രോണ്‍ പ്രൊജക്ടായ ദക്ഷയാണ് പറക്കും ടാകസിയുടെ നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡ്രോണ്‍ ടാക്‌സിയാണിത്. നിലവില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ഡ്രോണ്‍ ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 90 കിലോ ഭാരം വഹിക്കാന്‍ ഇതിന് കഴിയും.

ഒന്നരവര്‍ഷത്തോളം നീണ്ട കഠിന പ്രയത്‌നത്തിലൂടെയാണ് ടീം ദക്ഷ ഡ്രോണ്‍ ടാക്‌സി വികസിപ്പിച്ചെടുത്തത്. മദ്രാസ് ഇന്‍സ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ഇതിന്റെ പ്രൊടോടൈപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചത് അജിതും. നേരത്തെ ഡ്രോണുകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര എക്‌സോപോയില്‍ ടീം ദക്ഷ നേട്ടമുണ്ടാക്കിയിരുന്നു.

ബൈക്ക്, കാര്‍ റൈസിംഗ് ലൈസന്‍സും സ്വന്തമായുള്ള ഇന്ത്യയിലെ തന്നെ അപൂര്‍വ്വം നടന്മാരിലൊരാളാണ് അജിത്. റൈസിംഗ് മാത്രമല്ല അജിത്തിന്റെ വിനോദം, പൈലറ്റ് ലൈസന്‍സുകൂടി അദ്ദേഹത്തിന് സ്വന്തമായുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലനവും പൂര്‍ത്തിയാക്കിയ താരത്തിന്റെ സാങ്കേതിക പരിജ്ഞാനമാണ് ദക്ഷയുടെ മേല്‍നോട്ട സ്ഥാനത്തേക്ക് എത്തിക്കുന്നത്.