ലൈംഗിക പീഡനം; പത്രാധിപരെ സഹപ്രവര്‍ത്തക തലയ്ക്കടിച്ചു കൊന്നു

ലൈംഗിക പീഡനം സഹിക്കവയ്യാതെ പത്രാധിപരെ സഹപ്രവര്ത്തക തലയ്ക്കടിച്ചു കൊന്നു. ഇന്ത്യാ അണ്ബൗണ്ട് മാസിക പത്രാധിപര് നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. നിത്യാനന്ദ് പാണ്ഡേയുടെ സഹപ്രവത്തകരായ രണ്ട് പേരെ സംഭവത്തില് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാര്ച്ച് 15 മുതലാണ് നിത്യാനന്ദ് പാണ്ഡേയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിക്കുന്നത്. കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്ക്കുള്ളില് ഇയാളുടെ മൃതദേഹം സമീപത്തെ പുഴയില് നിന്ന് കാണ്ടെത്തി.
 | 
ലൈംഗിക പീഡനം; പത്രാധിപരെ സഹപ്രവര്‍ത്തക തലയ്ക്കടിച്ചു കൊന്നു

താനെ: ലൈംഗിക പീഡനം സഹിക്കവയ്യാതെ പത്രാധിപരെ സഹപ്രവര്‍ത്തക തലയ്ക്കടിച്ചു കൊന്നു. ഇന്ത്യാ അണ്‍ബൗണ്ട് മാസിക പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. നിത്യാനന്ദ് പാണ്ഡേയുടെ സഹപ്രവത്തകരായ രണ്ട് പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 15 മുതലാണ് നിത്യാനന്ദ് പാണ്ഡേയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളുടെ മൃതദേഹം സമീപത്തെ പുഴയില്‍ നിന്ന് കാണ്ടെത്തി.

പ്രാഥമിക നിഗമനത്തില്‍ നിത്യാനന്ദ് പാണ്ഡേയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹപ്രവര്‍ത്തകയായ അങ്കിത മിശ്ര എന്ന യുവതിയിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അങ്കിത മിശ്രയെന്ന് 24കാരി ഇന്ത്യാ അണ്‍ബൗണ്ട് മാസികയിലെത്തുന്നത്. ഇവിടെ ജോലി തുടരുന്നതിനിടയില്‍ നിത്യാനന്ദ് പാണ്ഡേ നിരവധി തവണ അങ്കിതയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

ലൈംഗിക പീഡനം സഹിക്കാവുന്നതിലും കൂടുതലായതിനെ തുടര്‍ന്നാണ് പത്രാധിപരം കൊലപ്പെടുത്തിയതെന്ന് അങ്കിത മൊഴി നല്‍കിയിട്ടുണ്ട്. മാസികയിലെ മറ്റൊരു ജോലിക്കാരനായ സതീഷ് ഉമാശങ്കര്‍ മിശ്ര എന്നയാളെ കൂട്ടപിടിച്ചാണ് അങ്കിത കൊലപാതകം നടപ്പിലാക്കിയത്. ഇരുവരും ചേര്‍ന്ന് പാണ്ഡേയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ശീതളപാനീയത്തില്‍ മയക്ക് മരുന്ന് നല്കി അബോധാവസ്ഥയിലാക്കി. തുടര്‍ന്നാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.