പൃഥ്വിരാജ് ചവാൻ രാജി വച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ രാജി വച്ചു. രാജി കത്ത് ഗവർണർ സി.വി റാവുവിന് കൈമാറി. മഹാരാഷ്ട്ര സർക്കാരിനുള്ള പിന്തുണ എൻ.സി.പി പിൻവലിച്ചതിനെ തുടർന്നാണ് രാജി. സീറ്റു വിഭജനത്തെക്കുറിച്ചുളള തർക്കത്തെ തുടർന്ന് 15 വർഷം നീണ്ടുനിന്ന എൻ.സി.പി കോൺഗ്രസ് സഖ്യം ഇന്നലെ പിരിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനുള്ള പിന്തുണയും എൻ.സി.പി പിൻവലിച്ചത്.
 | 
പൃഥ്വിരാജ് ചവാൻ രാജി വച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ രാജി വച്ചു. രാജി കത്ത് ഗവർണർ സി.വി റാവുവിന് കൈമാറി. മഹാരാഷ്ട്ര സർക്കാരിനുള്ള പിന്തുണ എൻ.സി.പി പിൻവലിച്ചതിനെ തുടർന്നാണ് രാജി. സീറ്റു വിഭജനത്തെക്കുറിച്ചുളള തർക്കത്തെ തുടർന്ന് 15 വർഷം നീണ്ടുനിന്ന എൻ.സി.പി കോൺഗ്രസ് സഖ്യം ഇന്നലെ പിരിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനുള്ള പിന്തുണയും എൻ.സി.പി പിൻവലിച്ചത്.

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഒക്ടോബർ 15-നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി – ശിവസേന സഖ്യവും പിരിഞ്ഞതോടെ ഇവിടെ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.