മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ ഇന്ന് വിശ്വാസവോട്ട് തേടും

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്ക്കാര് ഇന്ന് സഭയില് വിശ്വാസവോട്ട് തേടും.
 | 
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ ഇന്ന് വിശ്വാസവോട്ട് തേടും

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസവോട്ട് തേടും. 170ലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് മഹാവികാസ് അഘാഡി എന്ന കോണ്‍ഗ്രസ്-ശിവസനേ-എന്‍സിപി സഖ്യം അവകാശപ്പെടുന്നത്. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ 162 പേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഉച്ചക്ക് 2 മണിക്കാണ് വിശ്വാസവോട്ടെടുപ്പിനായി സഭ ചേരുന്നത്. ത്രികക്ഷി സഖ്യത്തിലെ എംഎല്‍എമാര്‍ ഇപ്പോഴും റിസോര്‍ട്ടുകളില്‍ തന്നെയാണ്. വ്യാഴാഴ്ചയാണ് സഖ്യകക്ഷി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്കൊപ്പം പിസിസി പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത് എന്നിവരും, എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.