മോഡിയുടെ നല്ല ദിനങ്ങൾ; ഹരിയാന നേടി, മഹാരാഷ്ട്രയിൽ മുന്നേറ്റം

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം. ഹരിയാനയിലും മഹാരാഷ്ട്രയിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസിനു നേരിടേണ്ടി വന്നത്. ഇരുസംസ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.
 | 

മോഡിയുടെ നല്ല ദിനങ്ങൾ; ഹരിയാന നേടി, മഹാരാഷ്ട്രയിൽ മുന്നേറ്റം
മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം. ഹരിയാനയിലും മഹാരാഷ്ട്രയിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസിനു നേരിടേണ്ടി വന്നത്. ഇരുസംസ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.

മഹാരാഷ്ട്രയിൽ ബി.ജെ.പി 120 സീറ്റിലും ശിവസേന 60 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. കോൺഗ്രസ് 44 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ ബി.ജെ.പി ഇവിടെ ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പില്ലെന്നും സേനയോട് വിരോധമില്ലെന്നുും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. എന്നാൽ, ബി.ജെ.പിക്ക് പിന്തുണ നൽകുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നാണ് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.

പത്തു വർഷത്തെ കോൺഗ്രസ് ഭരണത്തിന് ശേഷം ഹരിയാന ഇനി ബി.ജെ.പിയുടെ കൈകളിലേക്കാണ്. 90 സീറ്റുള്ള ഹരിയാനയിൽ 47 സീറ്റിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുകയാണ്. 15 സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാൻ സാധിച്ചത്. 20 സീറ്റിൽ ഐ.എൻ.എൽ.ഡി മുന്നിട്ടു നിൽക്കുകയാണ്. 2009-ൽ സംസ്ഥാനത്ത് നാല് സീറ്റ് മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്.