2000 സിസിക്ക് മുകളിലുളള വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍

രാജ്യതലസ്ഥാനത്ത് 2000 സിസിയില് കൂടുതല് എഞ്ചിന്ക്ഷമതയുളള വാഹനങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയതിനെതിരെ മഹീന്ദ്ര, മെഴ്സിഡസ് ബെന്സ് ഇന്ത്യ, ടൊയോട്ട തുടങ്ങിയവ സുപ്രീം കോടതിയെ സമീപിച്ചു. 2016 മാര്ച്ച് 31 വരെ ഇത്തരം ഡീസല് വാഹനങ്ങളുടെ രജിസ്ട്രേഷന് തടഞ്ഞ് കൊണ്ട് കഴിഞ്ഞ മാസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്തരീക്ഷ മലനീകരണം മൂലമ ജനങ്ങളുടെ ജീവന് ഭീഷണിയിലാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര് ചൂണ്ടിക്കാട്ടി. നിങ്ങള്ക്ക് കാറുകള് വില്ക്കുന്നതിലാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
 | 

2000 സിസിക്ക് മുകളിലുളള വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 2000 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ക്ഷമതയുളള വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മഹീന്ദ്ര, മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ, ടൊയോട്ട തുടങ്ങിയവ സുപ്രീം കോടതിയെ സമീപിച്ചു. 2016 മാര്‍ച്ച് 31 വരെ ഇത്തരം ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് കൊണ്ട് കഴിഞ്ഞ മാസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്തരീക്ഷ മലനീകരണം മൂലം ജനങ്ങളുടെ ജീവന്‍ ഭീഷണിയിലാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് കാറുകള്‍ വില്‍ക്കുന്നതിലാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങളല്ലാതെയുളള ട്രക്കുകളും മറ്റും നഗരത്തില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ജയ്പൂരില്‍ നിന്നുളള എന്‍എച്ച് 8, പഞ്ചാബില്‍ നിന്നുളള എന്‍എച്ച് 1 പാതകളില്‍ നിന്നുളള ട്രക്കുകള്‍ക്കാണ് വിലക്ക്. 2005ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുളള വാണിജ്യ വാഹനങ്ങള്‍ക്കും നഗരത്തില്‍ പ്രവേശനമില്ല. കൂടാതെ നഗരത്തിലെ എല്ലാ ടാക്‌സികളും 2016 മാര്‍ച്ച് 31ന് മുമ്പ് സിഎന്‍ജിയിലേക്ക് മാറിയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2000 സിസിക്ക് മുകളിലുളള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി കാര്യങ്ങള്‍ വേണ്ടത്ര പഠിക്കാതെയുളളതാണെന്ന്, ഉത്തരവ് വന്നപ്പോള്‍ തന്നെ ടൊയൊട്ടോ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ പ്രതികരിച്ചിരുന്നു. ഡല്‍ഹിയില്‍ ടൊയോട്ടയുടെ ഫോര്‍ച്യൂണിനും ഇന്നോവയ്ക്കും വന്‍ ഡിമാന്‍ഡുണ്ടായിരുന്നു. ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കും.