കേരളത്തില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും; അതിഥി തൊഴിലാളികള്‍ക്ക് സന്ദേശവുമായി പശ്ചിമ ബംഗാള്‍ എംപി

കേരളത്തില് നിങ്ങള് സുരക്ഷിതമായിരിക്കുമെന്നും വ്യാജ പ്രചാരണങ്ങളില് വീഴരുതെന്നും ഇതര സംസ്ഥാന തൊഴിലാളികള്ക്ക് സന്ദേശവുമായി പശ്ചിമ ബംഗാള് എംപി മഹുവ മൊയ്ത്ര.
 | 
കേരളത്തില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും; അതിഥി തൊഴിലാളികള്‍ക്ക് സന്ദേശവുമായി പശ്ചിമ ബംഗാള്‍ എംപി

തിരുവനന്തപുരം: കേരളത്തില്‍ നിങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സന്ദേശവുമായി പശ്ചിമ ബംഗാള്‍ എംപി മഹുവ മൊയ്ത്ര. ബംഗാളി ഭാഷയിലുള്ള ശബ്ദ സന്ദേശമാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മൊയ്ത്ര പുറത്തു വിട്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ നടത്തിയ തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയാണ് മൊയ്ത്ര.

‘പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ. വളരെ പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനൊന്നും നമ്മള്‍ കാരണക്കാരല്ല. ഈ കാലവും അതിജീവിച്ചേ മതിയാകൂ. എല്ലാവരും ആശങ്കയിലാണ് എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോകുക എന്നത് അസാധ്യമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും താമസവും ഭക്ഷണവും ഉറപ്പാക്കും. ഈ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കും. നിങ്ങള്‍ ദയവായി അതില്‍ വീഴരുത്. നമ്മള്‍ ഇതും മറികടക്കും”. എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഇന്നലെ പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതിന്റെ പശ്ചാത്തലത്തിലാണ് മഹുവ മൊയ്ത്രയുടെ സന്ദേശം. സ്വന്തം നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സംഘടിച്ചത്.