അര്‍ണാബിന്റെ ‘വണ്‍മാന്‍ ഷോയില്‍’ ലൈവായി ‘നടുവിരല്‍’ കാണിച്ച് മഹുവ മൊയ്ത്ര; വീഡിയോ

മമത ബാനര്ജിയുടെ അനന്തരവനെ മാധ്യമപ്രവര്ത്തകന് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചര്ച്ചയ്ക്കിടെ മൊയ്ത്രയുടെ വാദം അവതരിപ്പിക്കാന് ഗോസ്വാമി അനുവദിച്ചില്ല.
 | 
അര്‍ണാബിന്റെ ‘വണ്‍മാന്‍ ഷോയില്‍’ ലൈവായി ‘നടുവിരല്‍’ കാണിച്ച് മഹുവ മൊയ്ത്ര; വീഡിയോ

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ ക്ഷണിക്കപ്പെട്ട അഥിതികളെ സംസാരിക്കാന്‍ അനുവദിക്കാതെ വണ്‍മാന്‍ ഷോ നടത്തുന്നുവെന്ന് ആരോപണം നേരിടുന്ന അവതാരകനാണ് അര്‍ണാബ് ഗോസ്വാമി. തീവ്രദേശീയതയുടെ വക്താവ് കൂടിയായ അര്‍ണാബ് ഇത്തരത്തില്‍ നിരവധി സാമൂഹിക, രാഷ്ട്രീയ, സാസ്‌കാരിക പ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. 2015ല്‍  നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ അതിഥിയായി എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര അര്‍ണാബിനെ അതേനാണയത്തില്‍ തിരിച്ചടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മൊയ്ത്ര നടത്തിയ തീപ്പൊരി പ്രസംഗത്തിന് പിന്നാലെയാണ് അര്‍ണാബുമായുള്ള ചര്‍ച്ചയുടെ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ബി.ജെ.പിയുടെ നയങ്ങളെ അതിശക്തമായ വിമർശിക്കുന്ന തൃണമൂൽ എം.പി കൂടിയായ മൊയ്ത്രയുടെ മറ്റു ചാനൽ ചർച്ചകളും കഴിഞ്ഞ ദിവസത്തെ പ്രസം​ഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വൈറലായി മാറിയത് അർണാബുമായുള്ള വാദപ്രതിവാദമാണ്.

മമത ബാനര്‍ജിയുടെ അനന്തരവനെ മാധ്യമപ്രവര്‍ത്തകന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ മൊയ്ത്രയുടെ വാദം അവതരിപ്പിക്കാന്‍ ഗോസ്വാമി അനുവദിച്ചില്ല. മൊയ്ത്ര പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ വലിയ ശബ്ദത്തില്‍ ഗോസ്വാമി ഇടപെട്ടുകൊണ്ടിരുന്നു. താന്‍ ചോദിക്കുന്ന ചോദ്യത്തിന് ആദ്യം ഉത്തരം പറയൂ, നിങ്ങള്‍ക്ക് ഉത്തരമില്ല, നിങ്ങള്‍ പറയുന്നത് ശരിയല്ല തുടങ്ങി ഗോസ്വാമി ഏകപകക്ഷീയമായ വാദങ്ങള്‍ നിരത്താന്‍ തുടങ്ങിയതോടെ മൊയ്ത്ര പ്രകോപിതയായി.

വണ്‍മാന്‍ഷോ നടത്താനാണെങ്കില്‍ താങ്കളെന്തിനാണ് അതിഥികളെ ക്ഷണിക്കുന്നതെന്നായി മൊയ്ത്ര. എന്നിട്ടും അവതാരകനെന്ന നിലയില്‍ ഗോസ്വാമി സംയമനം പാലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ലൈവായി മിഡില്‍ ഫിംഗര്‍ ഉയര്‍ത്തിക്കാണിച്ച് മൊയ്ത്ര പ്രതിഷേധം രേഖപ്പെടുത്തി. അഥിതികളെ വിളിച്ചുവരുത്തി അപമാനിക്കുന്ന ഗോസ്വാമി ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കഴിഞ്ഞ ദിവസം മോദി ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ച് മഹുവ മൊയ്ത്ര ലോക്‌സഭയില്‍ നടത്തിയ പ്രസംഗം വൈറലായിരുന്നു.

വീഡിയോ കാണാം.