ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

ഉത്തര്പ്രദേശിലെ ബുലന്ദ്ഷഹറില് പോലീസ് ഇന്സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള് നേതാവായ യോഗേഷ് രാജാണ് പൊലീസ് പിടിയിലായത്. സ്റ്റേഷന് ഓഫീസറായ സുബോധ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പോലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ദാദ്രി ആള്ക്കൂട്ടകൊലപാതകം അന്വേഷിച്ച ഇന്സ്പെക്ടറാണ് സുബോധ് കുമാര്.
 | 
ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജാണ് പൊലീസ് പിടിയിലായത്. സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പോലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ദാദ്രി ആള്‍ക്കൂട്ടകൊലപാതകം അന്വേഷിച്ച ഇന്‍സ്‌പെക്ടറാണ് സുബോധ് കുമാര്‍.

ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി നേരത്തെ യോഗേഷ് രാജ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇയാള്‍ ഒളിച്ചു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് യോഗേഷിനെ കുടുക്കിയത്. ബുലന്ദ്ഷഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറച്ച് പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെടുന്നത്.

പശുക്കളെ കൊലപ്പെടുത്തി എന്നാരോപിച്ച് പ്രദേശവാസികള്‍ നടത്തിയ സമരം അക്രമാസക്തമാവുകയായിരുന്നു. അക്രമികള്‍ പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കലാപത്തിനിടെ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന വകുപ്പ് ചേര്‍ത്താണ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.