മലയാളി അധ്യാപകനും മരിച്ചു; നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏഴ് മരണം

നിസാമുദ്ദീനിലെ പള്ളിയില് നടന്ന മതസമ്മേളനത്തില് പങ്കെടുത്ത ഏഴ് പേര് മരിച്ചു.
 | 
മലയാളി അധ്യാപകനും മരിച്ചു; നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏഴ് മരണം

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ പള്ളിയില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ മരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുന്‍ അധ്യാപകനായ ഡോ.സലീം ഉള്‍പ്പെടെ 7 പേരാണ് മരിച്ചത്. പനി ബാധിച്ചാണ് സലീം മരിച്ചത്. തബ് ലിഗെ ജമാഅത്ത് കേന്ദ്രമായ പള്ളിയില്‍ കഴിഞ്ഞ 18-ാം തിയതി നടത്തിയ മതസമ്മേളനത്തില്‍ 2000 പേര്‍ പങ്കെടുത്തതായാണ് വിവരം. ഇവരില്‍ 300 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ആന്‍ഡമാനില്‍ നിന്നെത്തിയ 9 പേരും ഇവരില്‍ ഒരാളുടെ ഭാര്യയും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. തെലങ്കാന സ്വദേശിയാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ വിവരം അറിയിക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് 10 ഇന്തോനേഷ്യക്കാര്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ടു. ഇവരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയില്‍ നിന്ന് ആറുപേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ 3 പേര്‍ നേരത്തേ മരിച്ചു. കാശ്മീരില്‍ നിന്ന് സമ്മേളനത്തിന് എത്തിയ മതപണ്ഡിതനും മരിച്ചിരുന്നു.