മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിങ് പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതിയില്‍

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്ലമെന്ററി കാര്യ സമിതിയില് പ്രഗ്യാ സിങ് താക്കൂര് അംഗം.
 | 
മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിങ് പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യ സമിതിയില്‍ പ്രഗ്യാ സിങ് താക്കൂര്‍ അംഗം. ഭോപ്പാലില്‍ നിന്നുള്ള എംപിയായ പ്രഗ്യാ സിങ് മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയായത്. 21 അംഗ പാര്‍ലമെന്ററി ഉപദേശക സമിതിയുടെ അധ്യക്ഷന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ്. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രതിരോധ കാര്യങ്ങളില്‍ പാര്‍ലമെന്റിലെ നയങ്ങളില്‍ തീരുമാനം എടുക്കുക.

നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫാറൂക്ക് അബ്ദുള്ള, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്. എന്‍ഐഎ അന്വേഷിച്ച കേസിലെ പ്രതിയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയില്‍ അംഗമായിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിംഗിനെ തോല്‍പ്പിച്ചാണ് പ്രഗ്യാ സിങ് ലോക്‌സഭയില്‍ എത്തിയത്.