പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ല; എതിര്‍പ്പ് അറിയിച്ച് മമത ബാനര്‍ജി

ദേശീയ പൗരത്വ രജിസ്റ്റര് രാജ്യമൊട്ടാകെ നടപ്പിലാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയില് എതിര്പ്പ് അറിയിച്ച് മമത ബാനര്ജി.
 | 
പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ല; എതിര്‍പ്പ് അറിയിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പിലാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയില്‍ എതിര്‍പ്പ് അറിയിച്ച് മമത ബാനര്‍ജി. പദ്ധതി മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്നും മമത പറഞ്ഞു. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയപ്പോള്‍ 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായെന്ന ചോദ്യത്തിന് ബിജെപി മറുപടി പറയണമെന്നും മമത ആവശ്യപ്പെട്ടു.

പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനാണ്
ഇവിടെ കുറച്ച് പേര്‍ ശ്രമിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ബംഗാളില്‍ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കുകയാണെന്നും മമത പറഞ്ഞു. പൗരന്മാരെ മതവിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ അനുവദിക്കില്ല. അവരെ അഭയാര്‍ഥികളാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. ഇതിനൊപ്പം അസമില്‍ ഒരിക്കല്‍ കൂടി എന്‍ആര്‍സി നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.